---
title: "സൗജന്യമായി റിങ്ങ് കമ്പോസ്റ്റ് നൽകി തളിപ്പറമ്പ നഗരസഭ"
english_title: "ring_compost"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29484/ring_compost"
published_at: "2022-03-03T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62205b696fa45_ring.jpg"
keywords: []
---

# സൗജന്യമായി റിങ്ങ് കമ്പോസ്റ്റ് നൽകി തളിപ്പറമ്പ നഗരസഭ

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ 2021 2022 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വീടുകൾക്കും ജൈവ മാലിന്യ സംസ്കരണത്തിന്‌ സൗജന്യ റിംഗ് കംമ്പോസ്റ്റ് നൽകൽ പദ്ധതിയുടെ ഉദ്ഘാടനം കുപ്പം ബസ് സ്റ്റോപ്പിന് സമീപം വെച്ച് നഗരസഭാ ആരോഗ്യ സ്റ്റാംൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നബീസ ബീവിയുടെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവ്വഹിച്ചു .

## Article Content

തളിപ്പറമ്പ് നഗരസഭയുടെ 2021 2022 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വീടുകൾക്കും ജൈവ മാലിന്യ സംസ്കരണത്തിന്‌ സൗജന്യ റിംഗ് കംമ്പോസ്റ്റ് നൽകൽ പദ്ധതിയുടെ ഉദ്ഘാടനം കുപ്പം ബസ് സ്റ്റോപ്പിന് സമീപം വെച്ച് നഗരസഭാ ആരോഗ്യ സ്റ്റാംൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നബീസ ബീവിയുടെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം നിർവ്വഹിച്ചു .

കേന്ദ്ര നീതി ആയോഗിൻ്റെ പ്രശംസ നേടിയ തളിപ്പറമ്പ നഗരസഭ ശുചിത്വത്തിന് ഏറെ പ്രധാന്യം നൽകുന്നതാണ് എല്ലാ വീടുകൾക്കും റിംഗ് കമ്പോസ്റ്റ് എന്ന പദ്ധതി വഴി വീടുകളിൽ നിന്നും ജൈവമാലിന്യവും ഹരിത കർമസേനയുടെ മികച്ച രീതിയിലുള്ള പ്രവർത്തനത്തിലൂടെ അജൈവ മാലിന്യവും നീക്കം ചെയ്ത് വീടുകൾ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അഭ്യർത്ഥിച്ചു.

ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ മാരായ എം.കെ ഷബിത ,പി.റജുല പി. പി. മുഹമ്മദ് നിസാർ, കെ.പി.ഖദീജ കൗൺസിലർമാരായകൊടിയിൽ സലീം, വി. വിജയൻ ,ഗോപിനാഥൻ, കെ.എം.ലത്തീഫ് ,റഹ്മത്ത് ബീഗം, സാഹിദ പി.കെ.HI എം അബ്ദുൽ സത്താർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.

വാർഡ് കൗൺസിലർ മുഹമ്മദ് കുഞ്ഞി കെ.എം സ്വാഗതവും നഗരസഭാ സിക്രട്ടറി എം.എസ് ശ്രീരാഗ് നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29484/ring_compost)