---
title: "കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം ഈ മാസം എട്ടിന് നടക്കും."
english_title: "Kalarivathukkal Perunkaliyattam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294735/kalarivathukkal-perunkaliyattam"
published_at: "2025-06-06T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68430689a7bae_Screenshot_20250606_203143_Samsung_Internet.jpg"
keywords: []
---

# കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം ഈ മാസം എട്ടിന് നടക്കും.

> **Lead Summary:** വളപട്ടണം: കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം (കലശം) എട്ടിന് നടക്കും.

## Article Content

വളപട്ടണം: കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം (കലശം) എട്ടിന് നടക്കും.

രാവിലെ 6.40-നും 7.40-നും ഇടയിൽ കലശം നിറയ്ക്കും. വൈകിട്ട് മൂന്ന് മണിക്ക് ശ്രീഭാരത് കളരി സംഘത്തിൻ്റെ കളരിപ്പയറ്റ്. നാലിന് തിരുമുടി ഉയരും. ആറ് മണിയോടെ അഴിക്കും.

തിരുമുടിയേറ്റിന് ഒരുക്കങ്ങൾ തുടങ്ങി. ഏഴ് കവുങ്ങുകളും 71 മുളകളും കൊണ്ട് പതിനഞ്ച് മീറ്റർ ഉയരമുള്ള മുടി നാലു പുരയ്ക്കൽ ആശാരിമാരാണ് 3 ദിവസമെടുത്ത് നിർമിക്കുക. ബാബു പെരുവണ്ണാനാണ് തിരുമുടി അണിയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294735/kalarivathukkal-perunkaliyattam)