---
title: "സമ്മാനം കൈപറ്റി :എസ്  എച് ഒ ശ്രീജിത്ത്‌ കോടേരിക്കെതിരെ  മുഖ്യമന്ത്രിക്ക് പരാതി നൽകി "
english_title: "Sreejith koderi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294712/sreejith-koderi"
published_at: "2025-06-06T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842c635b3d49_Screenshot_20250606_155533_Samsung_Internet.jpg"
keywords: []
---

# സമ്മാനം കൈപറ്റി :എസ്  എച് ഒ ശ്രീജിത്ത്‌ കോടേരിക്കെതിരെ  മുഖ്യമന്ത്രിക്ക് പരാതി നൽകി 

> **Lead Summary:** കണ്ണൂർ : കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. വ്ളോഗറായ വ്യവസായിയിൽ നിന്ന് ഉപഹാരം കൈപറ്റിയെന്നാണ് ശ്രീജിത്ത് കൊടേരിക്കെതിരെ പരാതി പോയത്. സ്ഥാപനത്തിലെത്തി ഉപഹാരം കൈപ്പറ്റുന്ന ദൃശ്യങ്ങൾ വ്യവസായി തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. റിജേഷ് കെ വി എന്ന വ്യവസായിയുടെ സ്ഥാപനത്തിൽ എത്തിയാണ് എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി വിലപിടിപ്പുള്ള ഉപഹാരം കൈപറ്റിയത്. പൊലീസ് ആക്‌ടിന്റെ ലംഘനമെന്നും, നടപടി വേണമെന്നും പരാതിയിൽ ആവശ്യമുണ്ട്. സംഭവത്തിൽ എസ്എച്ച്ഒക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. പിറന്നാൾ ദിനത്തിൽ സമ്മാനം എന്ന നിലയിലാണ് ഉപഹാരം നൽകിയതെന്ന് വീഡിയോയിൽ വ്യക്തമാണ്.

## Article Content

കണ്ണൂർ : കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. വ്ളോഗറായ വ്യവസായിയിൽ നിന്ന് ഉപഹാരം കൈപറ്റിയെന്നാണ് ശ്രീജിത്ത് കൊടേരിക്കെതിരെ പരാതി പോയത്. സ്ഥാപനത്തിലെത്തി ഉപഹാരം കൈപ്പറ്റുന്ന ദൃശ്യങ്ങൾ വ്യവസായി തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. റിജേഷ് കെ വി എന്ന വ്യവസായിയുടെ സ്ഥാപനത്തിൽ എത്തിയാണ് എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി വിലപിടിപ്പുള്ള ഉപഹാരം കൈപറ്റിയത്. പൊലീസ് ആക്‌ടിന്റെ ലംഘനമെന്നും, നടപടി വേണമെന്നും പരാതിയിൽ ആവശ്യമുണ്ട്. സംഭവത്തിൽ എസ്എച്ച്ഒക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. പിറന്നാൾ ദിനത്തിൽ സമ്മാനം എന്ന നിലയിലാണ് ഉപഹാരം നൽകിയതെന്ന് വീഡിയോയിൽ വ്യക്തമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294712/sreejith-koderi)