---
title: "ജോലിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് തലയിൽ ഇടിച്ച് മെക്കാനിക്കിന് ദാരുണന്ത്യം "
english_title: "Mechanic dies tragically checking air leak tourist bus Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294693/accidental_death"
published_at: "2025-06-06T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842b40cce8d1_Screenshot_20250606_145447_Samsung_Internet.jpg"
keywords: []
---

# ജോലിക്കിടെ എയർ സസ്പെൻഷൻ താഴ്ന്ന് തലയിൽ ഇടിച്ച് മെക്കാനിക്കിന് ദാരുണന്ത്യം 

> **Lead Summary:** കണ്ണൂർ :കൂത്ത്പറമ്പിൽ ടൂറിസ്റ്റ് ബസ്സിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ എയർ സസ്പെൻഷൻ താഴ്ന്ന് ഉള്ളിൽ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പത്തായക്കുന്ന് പാല ബസാറിലാണ് സംഭവം.

## Article Content

കണ്ണൂർ :കൂത്ത്പറമ്പിൽ ടൂറിസ്റ്റ് ബസ്സിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ എയർ സസ്പെൻഷൻ താഴ്ന്ന് ഉള്ളിൽ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പത്തായക്കുന്ന് പാല ബസാറിലാണ് സംഭവം.

സി.വി.സുകുമാര (60)നാണ് മരിച്ചത് . KL 40 8499 പപ്പോയി എയർ ബസാണ് അപകടത്തിൽ പെട്ടത്. നാട്ടുകാർ ചേർന്ന് സാഹസികമായി ഉള്ളിൽ കുടുങ്ങിയ സുകുമാരനെ പുറത്തെടുത്ത് കൂത്തുപറമ്പ് ഗവൺമെന്റ് താലൂക്ക് ആ ശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സും എത്തിയിരുന്നു

ഭാര്യ: രഞ്ജിനി, മക്കൾ :സരിൻ, സച്ചിൻ, സയന 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294693/accidental_death)