---
title: "അമൃത് - ഹരിത നഗരം - കാർബൺ റിഡക്ഷൻ പദ്ധതിക്ക് തുടക്കമിട്ടു "
english_title: "Amrith Haritha Nagaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294637/amrith-haritha-nagaram"
published_at: "2025-06-06T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6842848465a14_IMG-20250606-WA0047.jpg"
keywords: []
---

# അമൃത് - ഹരിത നഗരം - കാർബൺ റിഡക്ഷൻ പദ്ധതിക്ക് തുടക്കമിട്ടു 

> **Lead Summary:** > തളിപ്പറമ്പ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, തളിപ്പറമ്പ് നഗരസഭ സർ സയ്യിദ് കോളേജ് NSS യൂണിറ്റ് നമ്പർ.15, ബോട്ടണി വിഭാഗം എന്നിവരുമായി സഹകരിച്ച്‌ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്ന ആഗോള പ്രമേയത്തിൽ അമൃത് - ഹരിത നഗരം - കാർബൺ റിഡക്ഷൻ പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി നഗരസഭയിലെ 5 കേന്ദ്രങ്ങളിൽ വൃക്ഷതൈ നട്ടു പിടിപ്പിച്ചു. നഗരസഭാതല ഉത്ഘാടനം ജൂൺ 5 നു രാവിലെ 10 മണിക്ക് ഏഴാം മൈലിൽ നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി മുർഷിദ കൊങ്ങായി നിർവ്വഹിച്ചു.

## Article Content

> തളിപ്പറമ്പ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, തളിപ്പറമ്പ് നഗരസഭ സർ സയ്യിദ് കോളേജ് NSS യൂണിറ്റ് നമ്പർ.15, ബോട്ടണി വിഭാഗം എന്നിവരുമായി സഹകരിച്ച്‌ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്ന ആഗോള പ്രമേയത്തിൽ അമൃത് - ഹരിത നഗരം - കാർബൺ റിഡക്ഷൻ പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി നഗരസഭയിലെ 5 കേന്ദ്രങ്ങളിൽ വൃക്ഷതൈ നട്ടു പിടിപ്പിച്ചു. നഗരസഭാതല ഉത്ഘാടനം ജൂൺ 5 നു രാവിലെ 10 മണിക്ക് ഏഴാം മൈലിൽ നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി മുർഷിദ കൊങ്ങായി നിർവ്വഹിച്ചു.

ബദരിയ നഗർ ട്രഞ്ചിങ് ഗ്രൗണ്ട് , പുഷ്‌പഗിരി സാംസ്‌കാരിക നിലയം , ചാലത്തൂർ , ടാഗോർ ഗവഃ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിൽ വൈസ് ചെയർമാൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.

ശ്രീമതി നബീസ ബീവി, ശ്രീ പി പി മുഹമ്മദ് നിസാർ, ശ്രീമതി ഒ സുഭാഗ്യം, ശ്രീ കെ വത്സരാജൻ, ശ്രീ കെ പി സുബൈർ, ഡോ അബ്‌ദുസ്സലാം, ശ്രീമതി എം ഷബിത ടീച്ചർ, ശ്രീമതി പി റഹ്‌മത് ബീഗം, ഡോ . സിറാജ് പി പി , ശ്രീമതി കെ പി ഖദീജ, ശ്രീമതി മുനീറ, ശ്രീ കല്ലിങ്കീൽ പദ്പനാഭൻ, ശ്രീ അബ്ദുൽ ലത്തീഫ് , ശ്രീമതി പി റജുല , ശ്രീ മുഹമ്മദ് സിറാജ് , ശ്രീ. വി സഹദേവൻ , ശ്രീ രതീഷ്, ശ്രീ. മുനീർ കെ. കെ. ശ്രീമതി അക്ഷത കൃഷ്‌ണൻ , വിദ്യാർത്ഥികൾ , അയ്യൻ‌കാളി തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294637/amrith-haritha-nagaram)