---
title: "അടിമാലിയില്‍ ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം അപഹരിച്ചു."
english_title: " money  stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294623/money-stolen"
published_at: "2025-06-06T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68427c6b6ba53_IMG-20250606-WA0011.jpg"
keywords: []
---

# അടിമാലിയില്‍ ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം അപഹരിച്ചു.

> **Lead Summary:** ഇടുക്കി അടിമാലിയില്‍ ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം അപഹരിച്ചു. അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ക്യാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടിമാലി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

## Article Content

ഇടുക്കി അടിമാലിയില്‍ ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരികി പണം അപഹരിച്ചു. അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ക്യാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടിമാലി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294623/money-stolen)