---
title: "ദേശീയപാതയ്‌ക്ക് വേണ്ടി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരുക്ക്."
english_title: "Accidental_death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294593/accidental_death"
published_at: "2025-06-06T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68425fece83cd_IMG-20250606-WA0014.jpg"
keywords: []
---

# ദേശീയപാതയ്‌ക്ക് വേണ്ടി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരുക്ക്.

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് ദേശീയപാതയ്ക്ക് വേണ്ടി എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രിയിൽ കെപിഎസി ജംഗ്ഷനിലെ കുഴിയില്‍ വീണാണ് എരുമകുഴി സ്വദേശി ആരോമൽ മരിച്ചത്. രാത്രിയിൽ വീട്ടിലേക്ക് പോകുംവഴി സര്‍വീസ് റോഡിലുള്ള കുഴിയിലേക്ക് ആരോമല്‍ വാഹനവുമായി വീഴുകയായിരുന്നു.കുഴിയില്‍ വലിയ കോണ്‍ക്രീറ്റ് പാളിയും വെള്ളവുമുണ്ടായിരുന്നു. കോണ്‍ക്രീറ്റില്‍ തലയടിച്ചുള്ള പരുക്കാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇതിന് മുൻപും ഇത്തരത്തിൽ അപകടങ്ങൾ സ്ഥലത്ത് സംഭവിച്ചിട്ടുണ്ട് എന്നും എന്നാൽ കുഴികള്‍ക്ക് സമീപം യാതൊരു അപകടമുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.

## Article Content

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് ദേശീയപാതയ്ക്ക് വേണ്ടി എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രിയിൽ കെപിഎസി ജംഗ്ഷനിലെ കുഴിയില്‍ വീണാണ് എരുമകുഴി സ്വദേശി ആരോമൽ മരിച്ചത്. രാത്രിയിൽ വീട്ടിലേക്ക് പോകുംവഴി സര്‍വീസ് റോഡിലുള്ള കുഴിയിലേക്ക് ആരോമല്‍ വാഹനവുമായി വീഴുകയായിരുന്നു.കുഴിയില്‍ വലിയ കോണ്‍ക്രീറ്റ് പാളിയും വെള്ളവുമുണ്ടായിരുന്നു. കോണ്‍ക്രീറ്റില്‍ തലയടിച്ചുള്ള പരുക്കാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇതിന് മുൻപും ഇത്തരത്തിൽ അപകടങ്ങൾ സ്ഥലത്ത് സംഭവിച്ചിട്ടുണ്ട് എന്നും എന്നാൽ കുഴികള്‍ക്ക് സമീപം യാതൊരു അപകടമുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294593/accidental_death)