---
title: "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിൽ കാതലായ മാറ്റം വേണം:കണ്ണൂർ ജില്ല മുസ്ലിം ലീഗ് "
english_title: "Muslim League Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294562/muslim-league-kannur"
published_at: "2025-06-05T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841d44cc2fc1_Screenshot_20250605_230024_Google.jpg"
keywords: []
---

# തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിൽ കാതലായ മാറ്റം വേണം:കണ്ണൂർ ജില്ല മുസ്ലിം ലീഗ് 

> **Lead Summary:** കണ്ണൂർ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വോട്ടർമാർ നേരിട്ട് ഹാജരാവണമെന്ന നിബന്ധന വിദൂര സ്ഥലങ്ങളിൽ താമസിച്ചു പഠിക്കുന്നവർക്കും തൊഴിൽപരമായും മറ്റും താൽക്കാലികമായി വീടുവിട്ട് താമസിക്കുന്ന വർക്കും പ്രയാസമുണ്ടാക്കുന്നതാണെന്നും,ഈ തീരുമാനത്തിൽ നിന്നും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പിന്മാറണമെന്നും, പുതുതായി വോട്ട് ചേർക്കുന്നവർക്ക് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടിക മാതൃകയിൽ വോട്ട് ചേർക്കുന്നതിന് ഓൺലൈൻ സംവിധാനതിലുള്ള സൗകര്യ മുണ്ടാക്കണമെന്നും, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃയോഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

## Article Content

കണ്ണൂർ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വോട്ടർമാർ നേരിട്ട് ഹാജരാവണമെന്ന നിബന്ധന വിദൂര സ്ഥലങ്ങളിൽ താമസിച്ചു പഠിക്കുന്നവർക്കും തൊഴിൽപരമായും മറ്റും താൽക്കാലികമായി വീടുവിട്ട് താമസിക്കുന്ന വർക്കും പ്രയാസമുണ്ടാക്കുന്നതാണെന്നും,ഈ തീരുമാനത്തിൽ നിന്നും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പിന്മാറണമെന്നും, പുതുതായി വോട്ട് ചേർക്കുന്നവർക്ക് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടിക മാതൃകയിൽ വോട്ട് ചേർക്കുന്നതിന് ഓൺലൈൻ സംവിധാനതിലുള്ള സൗകര്യ മുണ്ടാക്കണമെന്നും, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതൃയോഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

കരട്ലിസ്റ്റ്പ്രസിദ്ധീകരിക്കുമ്പോൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ മുഴുവൻ വോട്ടർമാരെയും സംസ്ഥാന കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലയിൽ ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് ലിസ്റ്റ് വ്യാപകമായ അപാകതകൾ നിറഞ്ഞതാണെന്നും, ഭൂമിശാസ്ത്രപരമായി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ വിഭജിക്കുന്നതിന്സർക്കാർ നിശ്ചയിച്ച ഇലക്ഷൻ ഡീലിമിറ്റേഷൻ കമ്മിറ്റിതയാറാവണമെന്നും ഇതിന് വിപരീതമായി ഭരണപക്ഷത്തിന് അനുകൂലമായി നടത്തിയ ഇപ്പോഴത്തെ വാർഡ് വിഭജനത്തിനെതിരെ നിയമ നടപടികൾക്ക് മുസ്ലിം ലീഗ് പാർട്ടി മുന്നിട്ടിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നൽകി . പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീംചേലേരിഅധ്യക്ഷതവഹിച്ചു. സെക്രട്ടറി അൻസാരി തില്ലങ്കേരി സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ മഹമൂദ്കടവത്തൂർ ,അഡ്വ. കെ.എ.ലത്തീഫ്, വി പി വമ്പൻ കെ പി താഹിർ , ഇബ്രാഹിം മുണ്ടേരി ,കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ , ടി എ തങ്ങൾ, അഡ്വ.എംപി മുഹമ്മദലി ,ടി പി മുസ്തഫ ,എൻ കെ റഫീഖ് മാസ്റ്റർ, ബി കെ അഹമ്മദ്, പ്രസംഗിച്ചു . ഇ പി ഷംസുദ്ദീൻ, ഒമ്പാൻ ഹംസ, ടി എൻ എ കാദർ, ഒ.പി. ഇബ്രാഹിം കുട്ടി, എ.കെ. അബൂട്ടി ഹാജി, എസ്.കെ.പി.സകരിയ,പി വി ഇബ്രാഹിം മാസ്റ്റർ, മുസ്തഫ കൊടിപ്പൊയിൽ, പി.വി. അബ്ദുള്ള മാസ്റ്റർ, സി.പി. റഷീദ്,ഇഖ്ബാൽകോയിപ്ര ,ഫാറൂഖ് വട്ടപ്പൊയിൽ ,സി സമീർ, ഷക്കീർ മൗവ്വഞ്ചേരി പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294562/muslim-league-kannur)