---
title: "വിദേശത്ത് പരിപാടിയുണ്ടെന്ന് റാപ്പർ വേടൻ; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയിലേക്ക്"
english_title: "Vedan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294549/vedan"
published_at: "2025-06-05T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841ca73c5189_Screenshot_20250605_221831_Google.jpg"
keywords: []
---

# വിദേശത്ത് പരിപാടിയുണ്ടെന്ന് റാപ്പർ വേടൻ; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയിലേക്ക്

> **Lead Summary:** കൊച്ചി: പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചുമത്തിയ കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിക്കുമെന്ന് റാപ്പർ വേടൻ. വിദേശത്ത് മുൻകൂട്ടി തീരുമാനിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഈ നീക്കം. കേസിൽ ജാമ്യം നൽകിയ ഘട്ടത്തിൽ വേടൻ്റെ പാസ്പോർട്ട് കോടതി തടഞ്ഞുവെച്ചിരുന്നു. ഇതിനാൽ വേടന് വിദേശത്ത് പോകാൻ സാധിക്കാത്ത സാഹചര്യമാണ്. പാസ്പോർട്ട് വിട്ടുകിട്ടണമെന്ന് കോടതിയിൽ റാപ്പർ വേടൻ ആവശ്യപ്പെടും. അതേസമയം തനിക്കെതിരെ ആർഎസ്എസ് വേട്ടയാടൽ തുടരുകയാണെന്നും വേടൻ പറഞ്ഞു. പക്ഷെ ആർഎസ്എസിൻ്റെ ഈ ഭീഷണിയെ താൻ കാര്യമാക്കുന്നില്ല. സാമൂഹ്യ മാധ്യമത്തിലൂടെ ആക്രമണം തുടരുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള എംപി തോൽ തിരുമാവളവൻ തന്നെ വിളിച്ചിരുന്നുവെന്നും തനിക്ക് പിന്തുണ അറിയിച്ചിരുന്നുവെന്നും റാപ്പർ വേടൻ കൊച്ചിയിൽ പ്രതികരിച്ചു.

## Article Content

കൊച്ചി: പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചുമത്തിയ കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിക്കുമെന്ന് റാപ്പർ വേടൻ. വിദേശത്ത് മുൻകൂട്ടി തീരുമാനിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഈ നീക്കം. കേസിൽ ജാമ്യം നൽകിയ ഘട്ടത്തിൽ വേടൻ്റെ പാസ്പോർട്ട് കോടതി തടഞ്ഞുവെച്ചിരുന്നു. ഇതിനാൽ വേടന് വിദേശത്ത് പോകാൻ സാധിക്കാത്ത സാഹചര്യമാണ്. പാസ്പോർട്ട് വിട്ടുകിട്ടണമെന്ന് കോടതിയിൽ റാപ്പർ വേടൻ ആവശ്യപ്പെടും. അതേസമയം തനിക്കെതിരെ ആർഎസ്എസ് വേട്ടയാടൽ തുടരുകയാണെന്നും വേടൻ പറഞ്ഞു. പക്ഷെ ആർഎസ്എസിൻ്റെ ഈ ഭീഷണിയെ താൻ കാര്യമാക്കുന്നില്ല. സാമൂഹ്യ മാധ്യമത്തിലൂടെ ആക്രമണം തുടരുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള എംപി തോൽ തിരുമാവളവൻ തന്നെ വിളിച്ചിരുന്നുവെന്നും തനിക്ക് പിന്തുണ അറിയിച്ചിരുന്നുവെന്നും റാപ്പർ വേടൻ കൊച്ചിയിൽ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294549/vedan)