---
title: "ആന്തൂർ നഗരസഭ ലോക പരിസ്ഥിതി ദിനം ആചരിച്ചു "
english_title: "Anthoor muncipality "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294513/anthoor-muncipality"
published_at: "2025-06-05T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6841c0aa81f15_IMG-20250605-WA0177.jpg"
keywords: []
---

# ആന്തൂർ നഗരസഭ ലോക പരിസ്ഥിതി ദിനം ആചരിച്ചു 

> **Lead Summary:** ധർമ്മശാല:ആന്തൂർ നഗരസഭ ലോക പരിസ്ഥിതി ദിനാചരണം കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് മെൻസ് ഹോസ്റ്റൽ പറമ്പിൽ നൂറിലധികം ഫലവൃക്ഷങ്ങൾ നട്ടുകൊണ്ട് സമുചിതമായി ആഘോഷിച്ചു.

## Article Content

ധർമ്മശാല:ആന്തൂർ നഗരസഭ ലോക പരിസ്ഥിതി ദിനാചരണം കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് മെൻസ് ഹോസ്റ്റൽ പറമ്പിൽ നൂറിലധികം ഫലവൃക്ഷങ്ങൾ നട്ടുകൊണ്ട് സമുചിതമായി ആഘോഷിച്ചു.

ഗെയിലുമായി സഹകരിച്ച് അവർ ഒരുക്കിയ ഫലവൃക്ഷത്തൈകളാണ് ഇവിടെ നട്ടത്.

ആന്തൂർ നഗരസഭ, ഗെയിൽ, ഗവ. എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് ടീം , അമൃത് മിത്ര, ഹരിത കർമ്മ സേന, കുടുംബശ്രീ സി ഡി എസ്, നഗരസഭാ ജൈവ വൈവിധ്യ സമിതി തുടങ്ങിയവരെല്ലാം ഈ ദിനാചരണത്തിൽ പങ്കാളികളായി.

വികസന ക്ഷേമകാര്യ സമിതി ചെയർമാൻ കെ.വി. പ്രേമരാജൻ്റെ അധ്യക്ഷതയിൽ മെൻസ് ഹോസ്റ്റൽ പരിസരത്ത് ചെയർമാൻ പി.മുകുന്ദൻ ദിനാചരണം ഉൽഘാടനം ചെയ്തു.

ഗെയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ്ജ് ആൻ്റണി, എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. സി.ശ്രീകുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ.മുഹമ്മദ് കുഞ്ഞി, കെ.പി.ഉണ്ണികൃഷ്ണൻ, എം. ആമിന, സെക്രട്ടറി പി.എൻ. അനീഷ്, ജൈവ വൈവിധ്യ സമിതി കൺവീനർ എ. രാധാകൃഷ്ണൻ, സി.ഡി.എസ് ചെയർപേർസൺ കെ.പി.ശ്യാമള തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294513/anthoor-muncipality)