---
title: "അശാസ്ത്രീയ മാലിന്യ സംസ്ക്കരണം: തളിപ്പറമ്പിലെ ഹോട്ടലുകൾക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 30000 രൂപ പിഴ ചുമത്തി"
english_title: "Unscientific waste disposal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294512/unscientific-waste-disposal"
published_at: "2025-06-05T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68419eed065f4_IMG-20250605-WA0175.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്ക്കരണം: തളിപ്പറമ്പിലെ ഹോട്ടലുകൾക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 30000 രൂപ പിഴ ചുമത്തി

> **Lead Summary:** തളിപ്പറമ്പ് നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടൽ ഹൈ വേ ഇൻ, ഹോട്ടൽ സാമ്രാട് എന്നീ സ്ഥാപനങ്ങൾക്ക് 15000 രൂപ വീതം പിഴ ചുമത്തി.ഹോട്ടൽ ഹൈവേ ഇന്നിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്നുള്ള മലിനജലം മുഴുവനും മാൻഹോളിൽ എത്തിയശേഷം പൊതു ഓടയിലേക്ക് ഒഴുക്കി വിടുന്നതായും സ്ഥാപനത്തിൽ നിന്നുള്ള മലിനജലം ടാങ്കിലേക്ക് ഒഴുകി എത്തുന്നില്ല എന്നും പരിശോധനയിൽ കണ്ടെത്താനായി. സ്ഥാപനത്തിന് 15000 രൂപ പിഴ ചുമത്തി മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.സ്‌ക്വാഡ് ഹോട്ടൽ സാമ്രാട്ടിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി കൂടാതെ ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിടുന്നതായും കണ്ടെത്തി. സ്ഥാപനത്തിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വരുന്നത് പരിശോധന വേളയിൽ ശ്രദ്ധയിൽ പെട്ടത് നടപടികൾക്കായി ഭക്ഷ്യ സുരക്ഷ വകുപ്പിന് റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തു. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സംഭരിച്ചു വെച്ചതിന് 10000 രൂപയും ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടത്തിന് 5000 രൂപയും ചേർത്ത് 15000 രൂപ ഹോട്ടലിന് പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ രസിത പി തുടങ്ങിയവർ പങ്കെടുത്തു

## Article Content

തളിപ്പറമ്പ് നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടൽ ഹൈ വേ ഇൻ, ഹോട്ടൽ സാമ്രാട് എന്നീ സ്ഥാപനങ്ങൾക്ക് 15000 രൂപ വീതം പിഴ ചുമത്തി.ഹോട്ടൽ ഹൈവേ ഇന്നിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്നുള്ള മലിനജലം മുഴുവനും മാൻഹോളിൽ എത്തിയശേഷം പൊതു ഓടയിലേക്ക് ഒഴുക്കി വിടുന്നതായും സ്ഥാപനത്തിൽ നിന്നുള്ള മലിനജലം ടാങ്കിലേക്ക് ഒഴുകി എത്തുന്നില്ല എന്നും പരിശോധനയിൽ കണ്ടെത്താനായി. സ്ഥാപനത്തിന് 15000 രൂപ പിഴ ചുമത്തി മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.സ്‌ക്വാഡ് ഹോട്ടൽ സാമ്രാട്ടിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി കൂടാതെ ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിടുന്നതായും കണ്ടെത്തി. സ്ഥാപനത്തിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വരുന്നത് പരിശോധന വേളയിൽ ശ്രദ്ധയിൽ പെട്ടത് നടപടികൾക്കായി ഭക്ഷ്യ സുരക്ഷ വകുപ്പിന് റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തു. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സംഭരിച്ചു വെച്ചതിന് 10000 രൂപയും ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ടത്തിന് 5000 രൂപയും ചേർത്ത് 15000 രൂപ ഹോട്ടലിന് പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ രസിത പി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294512/unscientific-waste-disposal)