---
title: "ചായ കുടിച്ചതിന്റെ പണം ചോദിച്ച കച്ചവടക്കാരന്‍റെ ജനനേന്ദ്രിയം കടിച്ച് മുറിച്ചു, പിന്നാലെ ബ്ലേഡ് കൊണ്ട് വരഞ്ഞ:, യുവാവ് അറസ്റ്റിൽ."
english_title: "A young man has been arrested for biting off the genitals of a shopkeeper "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294424/a-young-man-has-been-arrested-for-biting-off-the-genitals-of-a-shopkeeper"
published_at: "2025-06-05T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684146cbd1e02_Screenshot_20250605_125607_Google.jpg"
keywords: []
---

# ചായ കുടിച്ചതിന്റെ പണം ചോദിച്ച കച്ചവടക്കാരന്‍റെ ജനനേന്ദ്രിയം കടിച്ച് മുറിച്ചു, പിന്നാലെ ബ്ലേഡ് കൊണ്ട് വരഞ്ഞ:, യുവാവ് അറസ്റ്റിൽ.

> **Lead Summary:** കഴിച്ച ലഘുഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വില്‍പ്പനക്കാരന്‍റെ ജനനേന്ദ്രിയം കടിച്ചു മുറിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഗഡ്വാര്‍ പൊലീസ്,സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പക്കാവട വ്യാപാരിയായ യുവാവിന്‍റെ അമ്മയുടെ പരാതിയില്‍ അഖിലേഷ് യാദവെന്നയാള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പീര്യ സ്വദേശിയായ മഹേന്ദ്രയെന്ന യുവാവാണ് അക്രമത്തിന് ഇരയായത്. പ്രദേശത്ത് മധുരപലഹാരക്കട നടത്തുകയായിരുന്നു മഹേന്ദ്ര. മദ്യപിച്ച് ലക്കുകെട്ട് കടയിലെത്തിയ അഖിലേഷ് പക്കാവട ആവശ്യപ്പെട്ടു. പായ്ക്ക് ചെയ്ത് നല്‍കിയതും വാങ്ങി അഖിലേഷ് പോകാനൊരുങ്ങി. ഇതോടെയാണ് പണം നല്‍കിയില്ലെന്ന് മഹീന്ദ്ര ഓര്‍മിപ്പിച്ചത്.പണം ചോദിച്ചതോടെ അഖിലേഷിന്‍റെ മട്ടും ഭാവവും മാറി. അസഭ്യവര്‍ഷത്തിന് പിന്നാലെ മഹീന്ദ്രയുടെ സ്വകാര്യഭാഗങ്ങളില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയും പിന്നാലെ ബ്ലേഡ് കൊണ്ട് വരയുകയുമായിരുന്നു. രക്തം വാര്‍ന്നൊലിച്ച് ഗുരുതരാവസ്ഥയിലായ മഹീന്ദ്രയെ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

## Article Content

കഴിച്ച ലഘുഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വില്‍പ്പനക്കാരന്‍റെ ജനനേന്ദ്രിയം കടിച്ചു മുറിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഗഡ്വാര്‍ പൊലീസ്,സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പക്കാവട വ്യാപാരിയായ യുവാവിന്‍റെ അമ്മയുടെ പരാതിയില്‍ അഖിലേഷ് യാദവെന്നയാള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പീര്യ സ്വദേശിയായ മഹേന്ദ്രയെന്ന യുവാവാണ് അക്രമത്തിന് ഇരയായത്. പ്രദേശത്ത് മധുരപലഹാരക്കട നടത്തുകയായിരുന്നു മഹേന്ദ്ര. മദ്യപിച്ച് ലക്കുകെട്ട് കടയിലെത്തിയ അഖിലേഷ് പക്കാവട ആവശ്യപ്പെട്ടു. പായ്ക്ക് ചെയ്ത് നല്‍കിയതും വാങ്ങി അഖിലേഷ് പോകാനൊരുങ്ങി. ഇതോടെയാണ് പണം നല്‍കിയില്ലെന്ന് മഹീന്ദ്ര ഓര്‍മിപ്പിച്ചത്.പണം ചോദിച്ചതോടെ അഖിലേഷിന്‍റെ മട്ടും ഭാവവും മാറി. അസഭ്യവര്‍ഷത്തിന് പിന്നാലെ മഹീന്ദ്രയുടെ സ്വകാര്യഭാഗങ്ങളില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയും പിന്നാലെ ബ്ലേഡ് കൊണ്ട് വരയുകയുമായിരുന്നു. രക്തം വാര്‍ന്നൊലിച്ച് ഗുരുതരാവസ്ഥയിലായ മഹീന്ദ്രയെ കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294424/a-young-man-has-been-arrested-for-biting-off-the-genitals-of-a-shopkeeper)