---
title: "ബഡ്സ് സ്കൂൾ പ്രവേശനോത്സവം;മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു "
english_title: "Buds school thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294218/buds-school-thaliparamba"
published_at: "2025-06-04T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68401988b2def_IMG-20250604-WA0092.jpg"
keywords: []
---

# ബഡ്സ് സ്കൂൾ പ്രവേശനോത്സവം;മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** തളിപ്പറമ്പ :തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഇർഷാദ് മാസ്റ്റർ സ്വാഗതവും മുൻസിപ്പൽ സെക്രട്ടറി കെ പി സുബൈർ ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.റജില,കൗൺസിലർമാരായ സി പി മനോജ്‌, കെ എം മുഹമ്മദ്‌ കുഞ്ഞി ,സി സിറാജ് ,റഹ്മത്ത് ‌ ബീഗം ,വത്സല ,പി വി വാസന്തി ,ഭാരതീയ വിദ്യാ ഭവൻ പ്രിൻസിപ്പൽ ശ്രീലത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

## Article Content

തളിപ്പറമ്പ :തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഇർഷാദ് മാസ്റ്റർ സ്വാഗതവും മുൻസിപ്പൽ സെക്രട്ടറി കെ പി സുബൈർ ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.റജില,കൗൺസിലർമാരായ സി പി മനോജ്‌, കെ എം മുഹമ്മദ്‌ കുഞ്ഞി ,സി സിറാജ് ,റഹ്മത്ത് ‌ ബീഗം ,വത്സല ,പി വി വാസന്തി ,ഭാരതീയ വിദ്യാ ഭവൻ പ്രിൻസിപ്പൽ ശ്രീലത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

സിഡിഎസ് അംഗങ്ങളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

ആരോഗ്യമുള്ള കുട്ടിക്കായി: നല്ല ഉറക്കം,ശരിയായ ശ്വസനം എന്ന വിഷയത്തിൽ ഡോക്ടർ രതീഷ്. എ വി രക്ഷിതാക്കളോട് സംവദിച്ചു.

രക്ഷകർത്താക്കൾക്ക് സംരംഭകത്വ ബോധവൽക്കരണം സംബന്ധിച്ച് റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കാഞ്ഞിരങ്ങാട് സീനിയർ ഫാക്കൽറ്റി ശ്രീ അഭിലാഷ് നാരായണൻ ക്ലാസ് എടുത്തു. തുടർന്ന് മേക്ക് എ സ്റ്റാർട്ടപ്പ് എന്ന വിഷയത്തിൽ ശ്രീ സബിന്ത്‌ സാർ ക്ലാസ് നൽകി.

രക്ഷിതാക്കൾക്ക് സ്പെഷ്യൽ അയൽക്കൂട്ടം പരിചയപ്പെടുത്തി സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി രാജി നന്ദകുമാർ , ബഡ്സ് സ്കൂൾ രക്ഷിതാക്കളെ ഉൾക്കൊള്ളിച്ചുകൊണ്ട് 2 അയൽക്കൂട്ടവും രൂപീകരിച്ചു.പിടിഎ പ്രസിഡന്റ് ശ്രീ സലാം ഹാജി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294218/buds-school-thaliparamba)