ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ന് ഔദ്യോഗിക തുടക്കം, തീർത്ഥാടകരെ സ്വീകരിക്കാൻ പുണ്യനഗരികൾ ഒരുങ്ങി

ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ന് ഔദ്യോഗിക തുടക്കം, തീർത്ഥാടകരെ സ്വീകരിക്കാൻ പുണ്യനഗരികൾ ഒരുങ്ങി
Jun 4, 2025 12:09 PM | By Sufaija PP

മക്ക: വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. തീർഥാടകർ ഇന്ന് (ദുൽഹജ് 8) മിനായിലെ കൂടാരങ്ങളിൽ പ്രാർഥനകളിൽ മുഴുകി രാപാർക്കുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധഹജ്ജിന് ഔദ്യോഗിക തുടക്കം. നാളെ അറഫ സംഗമം നിർവഹിക്കാനുള്ള മാനസിക ഒരുക്കമാണ് ഇന്നു മിനായിൽ. 5 നേരത്തെ നമസ്കാരം നിർവഹിച്ച് പ്രാർഥനകളോടെ തീർഥാടകർ നേരം വെളുപ്പിക്കും. ഒരു പകൽ മുഴുവൻ അറഫയിൽ കഴിച്ചുകൂട്ടി, മുസ്‌ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച മിനായിൽ തിരിച്ചെത്തും. അവിടെ മൂന്ന് ദിവസം രാപ്പാർത്താണ് ബാക്കി കർമങ്ങൾ പൂർത്തിയാക്കുക.

ചൂട് കണക്കിലെടുത്ത് ഇന്ത്യക്കാർ ഉൾപ്പെടെ ഭൂരിഭാഗം തീര്‍ത്ഥാടകരെയും ഇന്നലെ രാത്രി മിനായിലെ തമ്പുകളിൽ എത്തിച്ചിരുന്നു. 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മിനാ താഴ്‌വാരത്തിൽ 2 ലക്ഷത്തോളം ശീതീകരിച്ച തമ്പുകളിലാണു തീർഥാടകരുടെ താമസം. നാളെ പുലർച്ചെ തന്നെ തീർഥാടകർ അറഫയിലേക്കു നീങ്ങും. 1,22,422 തീർഥാടകരാണ് ഹജ്ജില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നെത്തിയത്. ഹജ്ജ് സർവിസ് കമ്പനികളാണ് ബസ് മാർഗം ഹാജിമാരെ മിനായിലെ തമ്പുകളിൽ എത്തിക്കുന്നത്. മിനായിൽ കിങ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശത്തും കിങ് ഫഹദ്, സൂഖുൽ അറബ്, ജൗഹറ റോഡുകൾക്കിടയിലും ആണ് ഇന്ത്യൻ ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുള്ളത്.

Hajj 2025

Next TV

Related Stories
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിൽ കാതലായ മാറ്റം വേണം:കണ്ണൂർ ജില്ല മുസ്ലിം ലീഗ്

Jun 5, 2025 10:55 PM

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിൽ കാതലായ മാറ്റം വേണം:കണ്ണൂർ ജില്ല മുസ്ലിം ലീഗ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിൽ കാതലായ മാറ്റം വേണം:കണ്ണൂർ ജില്ല മുസ്ലിം ലീഗ്...

Read More >>
തേന്മാവ് പദ്ധതിക്ക് തുടക്കമായി :ജൂനിയർ റെഡ്ക്രോസ് ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു

Jun 5, 2025 10:46 PM

തേന്മാവ് പദ്ധതിക്ക് തുടക്കമായി :ജൂനിയർ റെഡ്ക്രോസ് ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു

തേന്മാവ് പദ്ധതിക്ക് തുടക്കമായി :ജൂനിയർ റെഡ്ക്രോസ് ജില്ല പ്രസിഡൻ്റ് എൻ.ടി. സുധീന്ദ്രൻ ഉദ്ഘാടനം...

Read More >>
ലസാരോ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം മെഡിക്കൽ ഓഫീസർ ഡോ. രാഗി ഉദ്ഘാടനം ചെയ്തു

Jun 5, 2025 10:39 PM

ലസാരോ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം മെഡിക്കൽ ഓഫീസർ ഡോ. രാഗി ഉദ്ഘാടനം ചെയ്തു

ലസാരോ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം മെഡിക്കൽ ഓഫീസർ ഡോ. രാഗി ഉദ്ഘാടനം ചെയ്തു...

Read More >>
സ്ഥാനക്കയറ്റം :എ.എസ്.പി കെ.വി.വേണുഗോപാലിന് സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനകയറ്റം

Jun 5, 2025 10:34 PM

സ്ഥാനക്കയറ്റം :എ.എസ്.പി കെ.വി.വേണുഗോപാലിന് സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാനകയറ്റം

സ്ഥാനക്കയറ്റം :എ.എസ്.പി കെ.വി.വേണുഗോപാലിന് സൂപ്രണ്ട് ഓഫ് പോലീസ് ആയി...

Read More >>
വിദേശത്ത് പരിപാടിയുണ്ടെന്ന് റാപ്പർ വേടൻ; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയിലേക്ക്

Jun 5, 2025 10:18 PM

വിദേശത്ത് പരിപാടിയുണ്ടെന്ന് റാപ്പർ വേടൻ; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയിലേക്ക്

വിദേശത്ത് പരിപാടിയുണ്ടെന്ന് റാപ്പർ വേടൻ; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി...

Read More >>
ഗവണ്മെന്റ് ഹൈസ്കൂൾ പാച്ചേനിയിൽ പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2025 09:40 PM

ഗവണ്മെന്റ് ഹൈസ്കൂൾ പാച്ചേനിയിൽ പരിസ്ഥിതി ദിനം ആചരിച്ചു

ഗവണ്മെന്റ് ഹൈസ്കൂൾ പാച്ചേനിയിൽ പരിസ്ഥിതി ദിനം ആചരിച്ചു...

Read More >>
Top Stories