---
title: "കുളത്തിൽ വീണ  നഴ്സിംഗ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരണപ്പെട്ടു "
english_title: "Accidental_death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294115/accidental_death"
published_at: "2025-06-04T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fc74aee2b2_Screenshot_20250604_093939_Samsung_Internet.jpg"
keywords: []
---

# കുളത്തിൽ വീണ  നഴ്സിംഗ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരണപ്പെട്ടു 

> **Lead Summary:** പരിയാരം: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു.തൃശൂര്‍ പൊയ്യ പഞ്ചായത്തില്‍ മലപള്ളിപ്പുറം സ്വദേശി ഒ.എസ്.അഭിമന്യുആണ് ഇന്ന് രാവിലെ മരിച്ചത്.

## Article Content

പരിയാരം: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു.തൃശൂര്‍ പൊയ്യ പഞ്ചായത്തില്‍ മലപള്ളിപ്പുറം സ്വദേശി ഒ.എസ്.അഭിമന്യുആണ് ഇന്ന് രാവിലെ മരിച്ചത്.

മെയ്-31 ന് വൈകുന്നേരമായിരുന്നു സംഭവം.മെഡിക്കല്‍ കോളേജിന് സമീപത്തെ ഏമ്പേറ്റ് ജവാന്‍ കോളനിയിലെ പഞ്ചായത്ത് കുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിച്ചുകൊണ്ടരിക്കെ മുങ്ങിത്താഴുകയായിരുന്നു.

നീന്തലറിയാത്ത അഭിമന്യു കുളക്കരയില്‍ നിന്ന് കുളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.ഉടന്‍തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കി വരികയായിരുന്നു.പൊയ്യ ഓലിപ്പറമ്പില്‍ സുഭാഷ്-മിനി ദമ്പതികളുടെ ഏക മകനാണ് മരിച്ച അഭിമന്യു.മൃതദേഹം മെഡിക്കല്‍ കോളേ്ജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലക്ക് കൊണ്ടുപോയി സംസ്‌ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294115/accidental_death)