---
title: "'വിജയോത്സവം'അനുമോദന സദസ്സ് സംഘടിപ്പിച്ചു "
english_title: "Vijayolsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/294028/vijayolsavam"
published_at: "2025-06-03T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683f004f75d41_IMG-20250603-WA0153.jpg"
keywords: []
---

# 'വിജയോത്സവം'അനുമോദന സദസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** തളിപ്പറമ്പ:പട്ടുവം മംഗലശേരി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ എൽ എസ്എസ് ,എസ് എസ് എൽസി, പ്ലസ് ടു വിജയികൾക്ക്‌ 'വിജയോത്സവം'അനുമോദനസദസ് സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ:പട്ടുവം മംഗലശേരി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ എൽ എസ്എസ് ,എസ് എസ് എൽസി, പ്ലസ് ടു വിജയികൾക്ക്‌ 'വിജയോത്സവം'അനുമോദനസദസ് സംഘടിപ്പിച്ചു.

പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.നവോദയ പ്രസിഡണ്ട് എ പ്രസന്ന അധ്യക്ഷത വഹിച്ചു.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രേമലത വിദ്യാർത്ഥികളെbഅനുമോദിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ,പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിoഗ് കമ്മറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, പട്ടുവം ഗ്രാമപഞ്ചായത്ത് മെമ്പർ പി അജിത്കുമാർ, സാമൂഹ്യ പ്രവർത്തകൻ പി കെ.രാജേന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.നവോദയ സെക്രട്ടറിഇ പി അജിത്ത് സ്വാഗതവും ട്രഷറർ ടി ടി ശിവദാസൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/294028/vijayolsavam)