---
title: "ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Accidental_death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293977/accidental_death"
published_at: "2025-06-03T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ec014b096b_IMG-20250603-WA0117.jpg"
keywords: []
---

# ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** തളിപ്പറമ്പ് മുയ്യം ഭ്രാന്തൻ കുന്ന് കള്ള്ഷാപ്പ് റോഡിലെ കൃഷ്ണകൃപ കോർട്ടേസിൽ താമസിക്കുന്ന വൈരാട് പ്രദീപൻ ആണ് മരിച്ചത്. 56 വയസ്സായിരുന്നു.കണ്ണൂരിൽ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്.പുതിയ തെരുവിൽ വച്ചായിരുന്നു ഓട്ടോറിക്ഷ മറിഞ്ഞത്.

## Article Content

തളിപ്പറമ്പ് മുയ്യം ഭ്രാന്തൻ കുന്ന് കള്ള്ഷാപ്പ് റോഡിലെ കൃഷ്ണകൃപ കോർട്ടേസിൽ താമസിക്കുന്ന വൈരാട് പ്രദീപൻ ആണ് മരിച്ചത്. 56 വയസ്സായിരുന്നു.കണ്ണൂരിൽ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്.പുതിയ തെരുവിൽ വച്ചായിരുന്നു ഓട്ടോറിക്ഷ മറിഞ്ഞത്.

കണ്ണൂർ ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് കെ.എൽ.59-സി-9142 നമ്പർ ഓട്ടോറിക്ഷയിൽ ഭാര്യ പാർവതി, മകൻ അരുൺ എന്നിവർക്കൊപ്പം വരുന്നതിനിടെ മുന്നിൽ നിന്നും വന്ന ലോറിയിൽ ഇടിക്കാതിരിക്കാൻ ഓട്ടോ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

ഇരുവർക്കും നിസ്സാര പരിക്കേറ്റു. ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പ്രദീപ്കുമാർ മരണപ്പെടുകയായിരുന്നു.

മകൾ: അഖില. മരുമകൻ: രാമദാസ്.ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം അഞ്ചോടെ പട്ടപ്പാറ ശ്മശാനത്തിൽ.

മകൾ: അഖില. മരുമകൻ: രാമദാസ്.

ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം അഞ്ചോടെ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293977/accidental_death)