---
title: "അഴീക്കൽ കടൽത്തിരയിൽ പെട്ട് കാണാതായ യുവാക്കളിൽ ഒരാളെ കണ്ടെടുത്തു "
english_title: " Missing case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293973/missing-case"
published_at: "2025-06-03T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ebf7906308_Screenshot_20250603_145452_Editor_Lite.jpg"
keywords: []
---

# അഴീക്കൽ കടൽത്തിരയിൽ പെട്ട് കാണാതായ യുവാക്കളിൽ ഒരാളെ കണ്ടെടുത്തു 

> **Lead Summary:** അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കുളിക്കാൻ ഇറങ്ങി കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കുളിക്കാൻ ഇറങ്ങി കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാന്നൂർ കൊടോളിപ്രം ആനന്ദ നിലയത്തിൽ പികെ ഗണേഷൻ നമ്പ്യാറിന്റെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു.

## Article Content

അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കുളിക്കാൻ ഇറങ്ങി കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കുളിക്കാൻ ഇറങ്ങി കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാന്നൂർ കൊടോളിപ്രം ആനന്ദ നിലയത്തിൽ പികെ ഗണേഷൻ നമ്പ്യാറിന്റെ മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു.

വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ വി പ്രിനീഷിന് വേണ്ടി ചൊവ്വാഴ്ച്ചയും തിരച്ചിൽ തുടരുകയാണ്.കോസ്റ്റൽ പോലീസും വളപട്ടണം പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.തിങ്കളാഴ്ച്ച വൈകീട്ടായിരുന്നു യുവാക്കൾ കടലിൽ ഇറങ്ങിയത്. വസ്ത്രങ്ങൾ ബീച്ചിൽ അഴിച്ച് വെച്ച് കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. യുവാക്കൾ കടലിൽ ഇറങ്ങുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. പിന്നീട് ഇവർ തിരയിൽപ്പെട്ടതായി ഈ സമയം ബീച്ചിലുണ്ടായിരുന്നവർ നാട്ടുകാരെ അറിയിക്കുകയായിരുന്നു.കരയിൽ അഴിച്ചുവച്ച വസ്ത്രത്തിൽ നിന്ന് ലഭിച്ച ഐ.ഡി കാർഡിൽ നിന്നാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293973/missing-case)