---
title: "മയ്യില്‍ സ്വദേശിനിക്ക് മംഗലാപുരത്ത് ക്രൂരപീഡം: ആത്മഹത്യക്ക് ശ്രമിച്ചയുവതി ആശുപത്രിയില്‍"
english_title: "peedanam_manglore"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29397/peedanam_manglore"
published_at: "2022-03-02T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f64e42fa56_peedanam.jpg"
keywords: []
---

# മയ്യില്‍ സ്വദേശിനിക്ക് മംഗലാപുരത്ത് ക്രൂരപീഡം: ആത്മഹത്യക്ക് ശ്രമിച്ചയുവതി ആശുപത്രിയില്‍

> **Lead Summary:** മയ്യില്‍ :മയ്യില്‍ സ്വദേശിനിക്ക് മംഗലാപുരത്ത് ക്രൂരപീഡനം. മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരുപത്തിരണ്ടുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മയ്യില്‍ സൈനബ മന്‍സിലിലെ സാജിദ് മുസ്തഫയ്ക്ക് എതിരെ പോലീസ് കേസെടുത്തു.

## Article Content

മയ്യില്‍ :മയ്യില്‍ സ്വദേശിനിക്ക് മംഗലാപുരത്ത് ക്രൂരപീഡനം. മയ്യില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരുപത്തിരണ്ടുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മയ്യില്‍ സൈനബ മന്‍സിലിലെ സാജിദ് മുസ്തഫയ്ക്ക് എതിരെ പോലീസ് കേസെടുത്തു.

ഇയാള്‍ ഒളിവില്‍ പോയതായി പോലീസ് അറിയിച്ചു.

മയ്യില്‍ വച്ച് പരിചയം ഉള്ള പെണ്‍കുട്ടിയെ നിരന്തരം ഫോണ്‍ ചെയ്ത് വിവാഹാഭ്യര്‍ത്ഥന നടത്തിയാണ് സാജിദ് മുസ്തഫ തന്റെ വലയിലാക്കിയത്.

ഇതിനിടയില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ മംഗലാപുരത്ത് ലാബ് ടെക്‌നിഷ്യന്‍ കോഴ്സിന് ചേര്‍ത്തു. ഇതറിഞ്ഞ യുവാവ് മംഗലാപുരത്ത് എത്തി പെണ്‍കുട്ടിയെ ലോഡ്ജിലേക്ക് എത്തിക്കുകയായിരുന്നു.

വിവിധ ലോഡ്ജുകളില്‍ വച്ച് അതിക്രൂരമായ പീഡനത്തിന് വിധേയയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. മനോനില തകര്‍ന്ന പെണ്‍കുട്ടിയോട് വീട്ടുകാര്‍ കാര്യങ്ങള്‍ അന്വേഷിച്ചുവെങ്കിലും ഒന്നും പറയാന്‍ കുട്ടി തയ്യാറായില്ല.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ വച്ച് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്.

വീട്ടുകാര്‍ മയ്യില്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സി ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയില്‍ എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

ബലാത്സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് സാജിദ് മുസ്തഫയുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്.സംഭവം നടന്നത് മംഗലാപുരത്ത് ആയതിനാല്‍ കേസ് അങ്ങോട്ടേക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29397/peedanam_manglore)