---
title: "ആന്തൂരിന് പുതു സമ്മാനം 'ഓർമ്മ':പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച്ആന്തൂർ നഗരസഭയിൽ ഓർമ്മ വൃക്ഷ തൈ നട്ടു"
english_title: "Anthoor muncipality "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293948/anthoor-muncipality"
published_at: "2025-06-03T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ea90a66448_IMG-20250603-WA0073.jpg"
keywords: []
---

# ആന്തൂരിന് പുതു സമ്മാനം 'ഓർമ്മ':പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച്ആന്തൂർ നഗരസഭയിൽ ഓർമ്മ വൃക്ഷ തൈ നട്ടു

> **Lead Summary:** ധർമ്മശാല:ആന്തൂർ നഗരസഭ ഇന്നലെ തികച്ചും വ്യത്യസ്തവും നൂതനവുമായ പരിപാടിക്ക് സാക്ഷ്യം വഹിച്ചു. നഗരസഭയുടെ രണ്ടാം ഭരണ സമിതിയുടെ കാലാവധി പൂർത്തിയാക്കുവാൻ മാസങ്ങൾ മാത്രം അവശേഷിക്കെ

## Article Content

ധർമ്മശാല:ആന്തൂർ നഗരസഭ ഇന്നലെ തികച്ചും വ്യത്യസ്തവും നൂതനവുമായ പരിപാടിക്ക് സാക്ഷ്യം വഹിച്ചു. നഗരസഭയുടെ രണ്ടാം ഭരണ സമിതിയുടെ കാലാവധി പൂർത്തിയാക്കുവാൻ മാസങ്ങൾ മാത്രം അവശേഷിക്കെ

നഗരസഭ ചെയർമാനടക്കമുള്ള 28 കൗൺസിലർമാർ കടമ്പേരിയിലുള്ള വിൻറോകമ്പോസ്റ്റ് യൂനിറ്റ് പരിസരത്ത് ഓർമ്മ വൃക്ഷം നട്ടു.

ലോക പരിസ്ഥിതി ദിനാചരണത്തിന്ന് തുടക്കമായാണ് നഗരസഭയിൽ ഈ പരിപാടി നടന്നത്.

നടീൽ ഉൽഘാടനം വൈസ് ചെയർപേർസൺ വി.സതീദേവിയുടെ അധ്യക്ഷതയിൽ ചെയർമാൻ പി.മുകുന്ദൻ നിർവ്വഹിച്ചു.

ജില്ലാ ഹരിത മിഷൻ കോ-ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം. ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമനാ മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ ഹരിത കേരള മിഷൻ ജില്ലാ റിസോർസസ് പേർസൺ ടി. ശോഭ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

സെക്രട്ടറി പി.എൻ. അനീഷ് സ്വാഗതവും കൗൺസിലർ കുമാരി അഞ്ജന ഇ നന്ദിയും പറഞ്ഞു.

ഹരിത കർമ്മ സേനാംഗങ്ങളും കുടുംബശ്രീ സി.ഡി.എസ്, എഡിഎസ് പ്രതിനിസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293948/anthoor-muncipality)