---
title: "തളിപ്പറമ്പ് -പടപ്പേങ്ങാട് -നടുവില്‍ റൂട്ടില്‍ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുക: ഡി.വൈ.എഫ്.ഐ"
english_title: "DYFI chaparapadav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29394/dyfi-chaparapadav"
published_at: "2022-03-02T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f62b18707b_dyfi_padapengad.jpg"
keywords: []
---

# തളിപ്പറമ്പ് -പടപ്പേങ്ങാട് -നടുവില്‍ റൂട്ടില്‍ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുക: ഡി.വൈ.എഫ്.ഐ

> **Lead Summary:** പടപ്പേങ്ങാട് :ചപ്പാരപ്പടവ് പഞ്ചായത്തിലെ പ്രധാന ജനവാസ കേന്ദ്രമായ പടപ്പേങ്ങാട് പ്രദേശത്തു കൂടി കടന്ന് പോകുന്ന തളിപ്പറമ്പ് -പടപ്പേങ്ങാട് -നടുവിൽ റൂട്ടിൽ കോവിഡ് കാലത്തിനു മുൻപ് ആറോളം ബസുകൾ സർവീസ് നടത്തിയിരുന്നു.

## Article Content

പടപ്പേങ്ങാട് :ചപ്പാരപ്പടവ് പഞ്ചായത്തിലെ പ്രധാന ജനവാസ കേന്ദ്രമായ പടപ്പേങ്ങാട് പ്രദേശത്തു കൂടി കടന്ന് പോകുന്ന തളിപ്പറമ്പ് -പടപ്പേങ്ങാട് -നടുവിൽ റൂട്ടിൽ കോവിഡ് കാലത്തിനു മുൻപ് ആറോളം ബസുകൾ സർവീസ് നടത്തിയിരുന്നു.

ഇപ്പോൾ ഒരു ബസ്സ് പോലും കൃത്യമായി സർവീസ് നടത്തുന്നില്ല, പൊതുഗതാഗതത്തിന്റെ പ്രാധാന്യം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഈ റൂട്ടിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി കെ എസ് ആർ ടി സി സർവീസുകൾ ആരംഭിക്കണമെന്ന് പടപ്പേങ്ങാട് സ :ധീരജ് നഗറിൽ ചേർന്ന ഡി വൈ എഫ് ഐ ചപ്പാരപ്പടവ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം DYFI കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി പി അനീഷ ഉദ്ഘാടനം ചെയ്തു സഖാക്കൾ ഷഫീർ, ബിജു, ശ്രീജേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

ഭാരവാഹികൾ ആയി സ :അഖിൽ ടി വി (പ്രസിഡന്റ് )സ :നിജിൽ (വൈസ് പ്രസിഡന്റ് )സ :ഷഫീർ സി (സെക്രട്ടറി )സ :രാകേഷ് എ( ജോ:സെക്രട്ടറി )സ :പി. സന്ദീപ്‌ (ട്രഷറർ)എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29394/dyfi-chaparapadav)