---
title: "പി.വി. അൻവറിന് 52 കോടിയുടെ ആസ്തി, എം. സ്വരാജിന്റെ കൈവശം 13 ലക്ഷം; സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾ"
english_title: "Nilambur election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293939/nilambur-election"
published_at: "2025-06-03T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ea25c4f2f2_Screenshot_20250603_125032_Google.jpg"
keywords: []
---

# പി.വി. അൻവറിന് 52 കോടിയുടെ ആസ്തി, എം. സ്വരാജിന്റെ കൈവശം 13 ലക്ഷം; സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾ

> **Lead Summary:** നിലമ്പൂരിൽ 12 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പി.വി. അൻവറിന് 52 കോടിയോളം രൂപയുടെ ആസ്തിയുണ്ട്, കൂടാതെ 20 കോടി രൂപയുടെ ബാധ്യതയുമുണ്ട്.

## Article Content

നിലമ്പൂരിൽ 12 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പി.വി. അൻവറിന് 52 കോടിയോളം രൂപയുടെ ആസ്തിയുണ്ട്, കൂടാതെ 20 കോടി രൂപയുടെ ബാധ്യതയുമുണ്ട്.

സിപിഐഎം സ്ഥാനാർത്ഥിയായ എം. സ്വരാജിന് 13 ലക്ഷം രൂപ കൈവശമുണ്ട്.അദ്ദേഹത്തിന് 9 ലക്ഷം രൂപയുടെ ബാധ്യതയും, ക്രിമിനൽ കേസുകളും നിലവിലുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് 8 കോടിയോളം രൂപയുടെ ആസ്തിയും, 72 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്..അദ്ദേഹത്തിന് എതിരായും രണ്ട് കേസുകൾ നിലവിലുണ്ട്.

അതേസമയം നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു. മൂന്ന് പ്രമുഖ മുന്നണികളും പി.വി അൻവറും നേർക്കുനേർ വരുന്നതോടെ നിലമ്പൂർ ഇതുവരെ കാണാത്ത വാശിയേറിയ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293939/nilambur-election)