---
title: "പരിയാരത്ത് നാടൻ തോക്ക് പിടികൂടി "
english_title: "Gun seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293901/gun-seized"
published_at: "2025-06-03T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e82db768fc_Screenshot_20250603_103612_Google.jpg"
keywords: []
---

# പരിയാരത്ത് നാടൻ തോക്ക് പിടികൂടി 

> **Lead Summary:** പരിയാരം: കടന്നപ്പള്ളിയിൽ വീട് റെയിഡ് ചെയ്‌ത്‌ നാടൻതോക്ക് പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു.

## Article Content

പരിയാരം: കടന്നപ്പള്ളിയിൽ വീട് റെയിഡ് ചെയ്‌ത്‌ നാടൻതോക്ക് പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു.

ഇന്നലെ രാത്രി 11.30 ന് കടന്നപ്പള്ളി കള്ളക്കാംതോട് എന്ന സ്ഥലത്തെ പഞ്ചായത്ത് നമ്പറില്ലാത്ത വീട് റെയിഡ് നടത്തിയാണ് പരിയാരം എസ്.ഐ സി.സനീതും

സംഘവും ലൈസൻസില്ലാത്ത സിംഗിൾബാരൽ തോക്ക് പിടിച്ചെടുത്തത്.

നാട്ടുകാരുടെ സാന്നിധ്യത്തിൽ വീട് തുറന്ന് പോലീസ് അകത്തുകയറി പരിശോധിച്ചാണ് തോക്ക് കണ്ടെടുത്തത്.നായാട്ടിന് ഉപയോഗിക്കുന്നതാണ് ഇതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

കാട്ടുപന്നികളെ വെടിവെക്കാനായി കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്തിൽ പലരും ലൈസൻസില്ലാത്ത തോക്കുകൾ ഉപയോഗിക്കുന്നതായി പരാതിയുണ്ട്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വീട് റെയിഡ് ചെയ്തത്.

വീട്ടുടമ സന്തോഷ് പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു.

എസ്.ഐക്ക് പുറമെ ഗ്രേഡ് എസ്.ഐ ഷാജിമോൻ, ഗ്രേഡ് എ.എസ്.ഐ ചന്ദ്രൻ, സി.പി.ഒ മഹിത, പോലീസ ഡ്രൈവർ സി.പി.ഒ രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293901/gun-seized)