---
title: "പ്ലസ് വൺ ആദ്യ അലോട്മെന്റ് ;ലിസ്റ്റിൽ പേര് വന്നവർക്ക് വ്യാഴാഴ്ച വരെ അഡ്മിഷൻ കാലാവധി "
english_title: "Plus ine allotment "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293889/plus-ine-allotment"
published_at: "2025-06-03T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e75d96e995_Screenshot_20250603_094044_Google.jpg"
keywords: []
---

# പ്ലസ് വൺ ആദ്യ അലോട്മെന്റ് ;ലിസ്റ്റിൽ പേര് വന്നവർക്ക് വ്യാഴാഴ്ച വരെ അഡ്മിഷൻ കാലാവധി 

> **Lead Summary:** സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിൻ്റെ ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു.

## Article Content

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിൻ്റെ ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റില്‍ hscap.kerala.gov.in ലോഗിന്‍ ചെയ്താല്‍ അറിയാം.

ആദ്യ അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി വരെ പ്രവേശനം തേടാം.

അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റില്‍ നിന്ന് അലോട്ട്‌മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിൻ്റ് എടുക്കണം.

അലോട്ട്‌മെന്റ് ലെറ്റർ, സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രക്ഷകര്‍ത്താവിനൊപ്പം അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ എത്തി അഡ്മിഷൻ എടുക്കാം.

ജൂണ്‍ 18-നാണ് പ്ലസ് വണ്‍ ക്ലാസ് തുടങ്ങുക. ജൂണ്‍ 10-ന് രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിക്കും. 16-ന് മൂന്നാം അലോട്മെന്റും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293889/plus-ine-allotment)