---
title: "കാലാവസ്ഥ പ്രതികൂലം :അഴീക്കോട്‌ കടലിൽ പെട്ട് കാണാതായ യുവാക്കളെ കണ്ടെത്താനുള്ള ശ്രമം വിഫലമാകുന്നു "
english_title: "Missing case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293836/missing-case"
published_at: "2025-06-02T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dd6baa3af4_20250602_222144.jpg"
keywords: []
---

# കാലാവസ്ഥ പ്രതികൂലം :അഴീക്കോട്‌ കടലിൽ പെട്ട് കാണാതായ യുവാക്കളെ കണ്ടെത്താനുള്ള ശ്രമം വിഫലമാകുന്നു 

> **Lead Summary:** കണ്ണൂർ: അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തിയില്ല. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് , പട്ടാനൂർ കൊടോളിപ്രം അനന്ദ നിലയത്തിൽ ഗണേഷ് എന്നിവരെയാണ് കാണാതായത്.ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

## Article Content

കണ്ണൂർ: അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തിയില്ല. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് , പട്ടാനൂർ കൊടോളിപ്രം അനന്ദ നിലയത്തിൽ ഗണേഷ് എന്നിവരെയാണ് കാണാതായത്.ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുത്തശേഷം യുവാക്കൾ കടലിൽ കുളിക്കാൻ ഉറങ്ങുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ഇതിനിടെ ഇരുവരും ശക്തമായ തിരയിൽപ്പെടുകയായിരുന്നു.

കരയിലുണ്ടായിരുന്നവരും പരിസരവാസികളും അഗ്നിരക്ഷാ സേനയേയും പൊലീസിനേയും വിവരമറിയിച്ചു. ഇവർ പ്രാഥമിക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുങ്ങൽ വിദഗ്‌ധർ ഉൾപ്പെടെ എത്തി തിരച്ചിൽ പുരോഗമിക്കുകയാണ്. കടലിൽ ശക്തമായ തിരയിടിക്കുന്നത് തെരച്ചലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293836/missing-case)