---
title: "കേരള പ്രവാസി സമ്മേളനം  വേശാലയിൽ സംഘടിപ്പിച്ചു "
english_title: "Pravasi meetup "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293833/pravasi-meetup"
published_at: "2025-06-02T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683dd42a9927c_IMG-20250602-WA0181.jpg"
keywords: []
---

# കേരള പ്രവാസി സമ്മേളനം  വേശാലയിൽ സംഘടിപ്പിച്ചു 

> **Lead Summary:** കേരള പ്രവാസി സംഘം വേശാല വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു.

## Article Content

കേരള പ്രവാസി സംഘം വേശാല വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു.

ചട്ടുകപ്പാറ-കേരള പ്രവാസി സംഘം വേശാല വില്ലേജ് സമ്മേളനം കട്ടോളി ഭഗവതി വിലാസം എ എൽ പി സ്കൂളിൽ നടന്നു. മുതിർന്ന പ്രവാസി അംഗവും കട്ടോളി മുൻ വാർഡ് മെമ്പറുമായ കെ ഗോവിന്ദൻ പതാക ഉയർത്തി. സംഘാടകസമിതി ചെയർമാൻ പി സജേഷ് സ്വാഗതം പറഞ്ഞു. വില്ലേജ് പ്രസിഡന്റ് കെ രതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ പ്രശാന്ത് കുട്ടാമ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി കെ പ്രജിത്ത് പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി കെ വി ശിവൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ കമ്മറ്റി അംഗങ്ങളായ കെ സി വിജയൻ, വി കെ രാജീവൻ, പി ഗോപി, സിപിഐഎം വേശാല ലോക്കൽ സെക്രട്ടറി കെ.പ്രീയേഷ് കുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമ്മേളനം 4 ക്ഷണിതാക്കൾ ഉൾപ്പടെ 25അംഗ വില്ലേജ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഏരിയ സമ്മേളന പ്രതിനിധികളായി 20 പേരെയും സമ്മേളനം തെരഞ്ഞെടുത്തു. വില്ലേജ് സെക്രട്ടറിയായി കെ പ്രജിത്തിനെയും പ്രസിഡന്റ് ആയി കെ രതീഷിനെയും ട്രഷറര്‍ ആയി പി പി സജീവനെയും തെരഞ്ഞെടുത്തു.

കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിന് പോയിന്റ് ഓഫ് കാൾ പദവി അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293833/pravasi-meetup)