---
title: "തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ  ആന്തൂർ നഗരസഭാ തല പ്രവേശനോത്സവം;നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു."
english_title: "School opening"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293765/school-opening"
published_at: "2025-06-02T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d72b38486a_IMG-20250602-WA0129.jpg"
keywords: []
---

# തളിപ്പറമ്പ് സൗത്ത് സബ്ബ് ജില്ലാ  ആന്തൂർ നഗരസഭാ തല പ്രവേശനോത്സവം;നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

> **Lead Summary:** ആന്തൂർ നഗരസഭാ തല പ്രവേശനോത്സവം മൊറാഴ സി.എച്ച്. കമ്മാരൻ മാസ്റ്റർ സ്മാരക യു.പി. സ്കൂളിൽ ആന്തൂർ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

## Article Content

ആന്തൂർ നഗരസഭാ തല പ്രവേശനോത്സവം മൊറാഴ സി.എച്ച്. കമ്മാരൻ മാസ്റ്റർ സ്മാരക യു.പി. സ്കൂളിൽ ആന്തൂർ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

ഒപ്പം സൗത്ത് സബ്ബ് ജില്ലയിൽ എയിഡഡ് യുപി സ്കൂളുകളിലെ ആദ്യത്തെ ശാസ്ത്ര ലാബിൻ്റെ ഉൽഘാടനവും ചെയർമാൻ നിർവ്വഹിച്ചു.

ചടങ്ങിൽ തളിപ്പറമ്പ് സൗത്ത് എ ഇ ഒ ജാൻസി ജോൺ എൽഎസ്എസ് യുഎസ്എസ് വിജയികളെ അനുമോദിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി. ഉണ്ണികൃഷ്ണൻ സബ്ബ് ജില്ലാ പ്രതിഭകളെ ആദരിച്ചു. എൽഎസ്എസ് , യു എസ് എസ് വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ വാർഡ് കൗൺസിലർ സി.പി.മുഹാസ് വിതരണം ചെയ്തു.

മാനേജ്മെൻ്റ് പ്രതിനിധി എൻ. കേശവൻ നമ്പ്യാർ നവാഗതർക്കുള്ള പഠനോപകരണങ്ങൾ വിതരണം നടത്തി.

പി.കെ.ശ്യാമള ടീച്ചർ, എൻ. ശശിധരൻ, കെ.സന്തോഷ്,എ.പി.പ്രേമൻ, കെ.വി.വിജില, നഫീറ എം.പി.,സൗമ്യ പ്രസാദ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

ഹെഡ് മാസ്റ്റർ കെ.രാജീവൻ സ്വാഗതമാശംസിച്ച ചടങ്ങിന് പി.ടി.എ. പ്രസിഡണ്ട് എൽ.ടി. ഷാജു അധ്യക്ഷത വഹിച്ചു.

പി.പ്രദീഷ് നന്ദി അറിയിച്ചു.

തുടർന്ന് വിദ്യാർത്ഥികളുടെ മ്യൂസിക്ക് ബാൻഡ്, ഫ്ലാഷ് മോബ്, കരാട്ടെ പ്രദർശ്ശനം, പുറച്ചേരി ഗ്രാമീണ കലിസമിതിയുടെ നാട്ടരങ്ങ് എന്നിവ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293765/school-opening)