---
title: " ആന്തൂർ നഗരസഭ ബഡ്സ് സ്കൂൾ പ്രവേശനോത്സവം;നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു"
english_title: "Anthoor nagarasabha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293763/anthoor-nagarasabha"
published_at: "2025-06-02T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d71d0991fc_IMG-20250602-WA0128.jpg"
keywords: []
---

#  ആന്തൂർ നഗരസഭ ബഡ്സ് സ്കൂൾ പ്രവേശനോത്സവം;നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു

> **Lead Summary:** ധർമ്മശാല:ആന്തൂർ നഗരസഭ ബഡ്സ് സ്കൂൾ പ്രവേശനോത്സവം സ്കൂൾ പരിസരത്ത് നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

## Article Content

ധർമ്മശാല:ആന്തൂർ നഗരസഭ ബഡ്സ് സ്കൂൾ പ്രവേശനോത്സവം സ്കൂൾ പരിസരത്ത് നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

കെ.എ.പി. നാലാം ബറ്റാലിയൻ അസി.കമാൻ്ഡൻ്റ് കുഞ്ഞിരാമൻ മുഖ്യാതിഥിയായിരുന്നു.

മെമ്പർ സെക്രട്ടറി ബി.അനുശ്രീ സ്വാഗരാമാശംസിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ആമിന ടീച്ചർ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർപേർസൺ വി. സതിദേവി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, സി.ഡി. എസ് ചെയർപേർസൺ കെ.പി.ശ്യാമള,കൗൺസിലർ സി.ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ പ്രഭാവതി ടീച്ചർ നന്ദി അറിയിച്ചു.

വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും മധുര വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293763/anthoor-nagarasabha)