---
title: "ക്ഷേത്ര ഭാരവാഹികളെ മർദ്ധിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു "
english_title: "123"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293705/123"
published_at: "2025-06-02T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d3fca6165e_Screenshot_20250602_113739_Google.jpg"
keywords: []
---

# ക്ഷേത്ര ഭാരവാഹികളെ മർദ്ധിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു 

> **Lead Summary:** ആലക്കോട്: ക്ഷേത്രം ഭാരവാഹികളെ മർദ്ദിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.

## Article Content

ആലക്കോട്: ക്ഷേത്രം ഭാരവാഹികളെ മർദ്ദിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.

തൊമരക്കാട്ടെ അനൂപ് രാഘവൻ, കെ.ജി.സനീഷ്, നിധിൻകുമാർ എന്നിവരുടെ പേരിലാണ് കേസ്.

മെയ്-6 ന് വൈകുന്നേരം 6 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തൊമരക്കാട് ചെറിയപായം കരിഞ്ചാമുണ്ഡി ക്ഷേത്രം ഭാരവാഹികളായ തൊമരക്കാട്ടെ വടക്കേവീട്ടിൽ വി.സി.സജി(49), ഉദയഗിരിയിലെ ഷൈജു(45) എന്നീ ക്ഷേത്രം ഭാരവാഹികൾക്കാണ് മർദ്ദനമേറ്റത്.

പ്രതികൾ ക്ഷേത്രത്തിൽ വെച്ച് തെയ്യംകെട്ടുകാരുമായി തർക്കത്തിലേർപ്പെട്ടപ്പോൾ ഇടപെടാൻ ശ്രമിച്ചതിനാണ് മർദ്ദിച്ചതെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293705/123)