പഠനാരംഭം :വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.ഒന്നാം ക്ലാസിലേക്ക് പുതുതായി എത്തുന്നത് മൂന്നു ലക്ഷത്തോളം കുട്ടികൾ

പഠനാരംഭം :വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.ഒന്നാം ക്ലാസിലേക്ക് പുതുതായി എത്തുന്നത് മൂന്നു ലക്ഷത്തോളം കുട്ടികൾ
Jun 2, 2025 10:24 AM | By Sufaija PP

ആലപ്പുഴ : വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് കരുതുന്നത്. മുന്നൊരുക്ക ങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം സ്കൂളുകൾ പൂർത്തീകരിച്ചിരുന്നു. പ്ലസ് വൺ പരീക്ഷ ഫലവും ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്നുമണിക്ക് ശേഷം വിവിധ വെബ്സൈറ്റിൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം. പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രവൃത്തിസമയം വർധിപ്പിക്കുക, സിലബസിന് പുറമേയുള്ള വിഷയങ്ങൾ പഠിപ്പിക്കുക, സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുക തുടങ്ങി നിരവധി മാറ്റങ്ങളോടെയായിരിക്കും തുടക്കം.ഇന്ന് സ്കൂൾ തുറക്കുമ്പോൾ പ്രവർത്തിസമയവും കൂടും. അരമണിക്കൂർ വർധിച്ച് രാവിലെ 9:45 മുതൽ വൈകിട്ട് 4:15 വരെയാണ് പ്രവർത്തി സമയം. 44 ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് ഇത്തവണ പുതുതായി സ്കൂളുകളിലേക്ക് പ്രതീക്ഷിക്കുന്നത്. പാഠപുസ്തകങ്ങൾ ക്കപ്പുറത്ത് സാമൂഹിക വിഷയങ്ങളും വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകളുമായിരിക്കും വിദ്യാർഥികൾക്ക് ആദ്യം നൽകുക.

School_opening

Next TV

Related Stories
ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു

Jun 3, 2025 11:02 PM

ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു

ചെങ്ങളായി -ചുഴലി റോഡിൽ അപകട ഭീഷണിയുയർത്തി വൻ ഗർത്തം രൂപപ്പെട്ടു...

Read More >>
റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയി

Jun 3, 2025 10:33 PM

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം പോയി

റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത സ്കൂട്ടർ മോഷണം...

Read More >>
ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് :യുവതിക്ക് നഷ്ടമായത് 12,56000 രൂപ

Jun 3, 2025 10:25 PM

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് :യുവതിക്ക് നഷ്ടമായത് 12,56000 രൂപ

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് :യുവതിക്ക് നഷ്ടമായത് 12,56000 രൂപ...

Read More >>
നഗരസഭ തല അംഗനവാടി പ്രവേശനോത്സവം:ചെയ ർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

Jun 3, 2025 10:17 PM

നഗരസഭ തല അംഗനവാടി പ്രവേശനോത്സവം:ചെയ ർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു

നഗരസഭ തല അംഗനവാടി പ്രവേശനോത്സവം:ചെയ ർ പേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു...

Read More >>
വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം; ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു

Jun 3, 2025 07:34 PM

വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം; ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു

വാർഡ് തലഅങ്കണവാടി പ്രവേശനോത്സവം ഇരിങ്ങൽ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു...

Read More >>
'വിജയോത്സവം'അനുമോദന സദസ്സ് സംഘടിപ്പിച്ചു

Jun 3, 2025 07:31 PM

'വിജയോത്സവം'അനുമോദന സദസ്സ് സംഘടിപ്പിച്ചു

'വിജയോത്സവം'അനുമോദന സദസ്സ് സംഘടിപ്പിച്ചു...

Read More >>
Top Stories