---
title: " സർ സയ്യിദ് കോളേജിന്റെ നേതൃത്വത്തിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കും:ഡിഗ്രി ബാച്ചുകളിലെ നൂതന പരിഷ്കരണത്തെക്കുറിച്ചാണ് ക്ലാസുകൾ "
english_title: "Free Webinar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293679/free-webinar"
published_at: "2025-06-02T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d2d49723d9_IMG-20250602-WA0004.jpg"
keywords: []
---

#  സർ സയ്യിദ് കോളേജിന്റെ നേതൃത്വത്തിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കും:ഡിഗ്രി ബാച്ചുകളിലെ നൂതന പരിഷ്കരണത്തെക്കുറിച്ചാണ് ക്ലാസുകൾ 

> **Lead Summary:** തളിപ്പറമ്പ:സർ സയ്യിദ് കോളേജിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയുടെ നാലു വർഷ ബിരുദ കോഴ്സ് (എഫ് വൈ യു ജി പി) പ്രവേശനവുമായി ബന്ധപ്പെട്ട് വെബിനാർ സംഘടിപ്പിക്കുന്നു. 'നാലു വർഷ ബിരുദ കോഴ്സ് -എഫ് വൈ യു ജി പി - അറിയേണ്ടതെല്ലാം' എന്ന വിഷയത്തിൽ ജൂൺ 2,4 തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 7:30 മുതൽ 8:30 വരെയാണ് വെബിനാർ.

## Article Content

തളിപ്പറമ്പ:സർ സയ്യിദ് കോളേജിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയുടെ നാലു വർഷ ബിരുദ കോഴ്സ് (എഫ് വൈ യു ജി പി) പ്രവേശനവുമായി ബന്ധപ്പെട്ട് വെബിനാർ സംഘടിപ്പിക്കുന്നു. 'നാലു വർഷ ബിരുദ കോഴ്സ് -എഫ് വൈ യു ജി പി - അറിയേണ്ടതെല്ലാം' എന്ന വിഷയത്തിൽ ജൂൺ 2,4 തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 7:30 മുതൽ 8:30 വരെയാണ് വെബിനാർ.

നാലു വർഷ ബിരുദ കോഴ്സിന്റെ ഘടന, പ്രവേശന യോഗ്യത, അപേക്ഷാരീതി തുടങ്ങിയ എല്ലാ വിവരങ്ങളും വിശദമാക്കും. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സംശയങ്ങൾ ചോദിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. വെബിനാറിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ളവർ ഇതോടൊപ്പം നൽകിയിട്ടുള്ള കോഡ് സ്കാൻ ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം : 81294 80361, 9447852923.

https://chat.whatsapp.com/CYgxyrTzJC7KKceY52W

-END-

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293679/free-webinar)