---
title: "കണ്ണൂരിൽ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി"
english_title: "capa-law"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29358/capa-law"
published_at: "2022-03-02T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f3bd63f533_kapa.jpg"
keywords: []
---

# കണ്ണൂരിൽ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

> **Lead Summary:** കണ്ണൂര്‍ : കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തി.

## Article Content

കണ്ണൂര്‍ : കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പോലീസ് കാപ്പ ചുമത്തി നാടുകടത്തി.

കൂത്തുപറമ്ബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വേങ്ങാട് മഞ്ജു നിവാസിലെ മഞ്ജുനാഥിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തല്‍ നടപടി. 2018, 2021 വര്‍ഷങ്ങളില്‍ പോക്സോ കേസ്സിലും സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്ത കേസ്സിലും പ്രതിയാണ് മഞ്ജുനാഥ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29358/capa-law)