---
title: "മേയ് മാസത്തെ റേഷൻ വിതരണം: 04.06.2025 (ബുധനാഴ്ച) വരെ നീട്ടി"
english_title: "Government order"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293508/government-order"
published_at: "2025-06-01T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683bd991be19f_Screenshot_20250601_100913_Google.jpg"
keywords: []
---

# മേയ് മാസത്തെ റേഷൻ വിതരണം: 04.06.2025 (ബുധനാഴ്ച) വരെ നീട്ടി

> **Lead Summary:** 5.06.2025 (വ്യാഴാഴ്ച), 06.06.2025 (വെള്ളിയാഴ്ച) എന്നീ ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.

## Article Content

5.06.2025 (വ്യാഴാഴ്ച), 06.06.2025 (വെള്ളിയാഴ്ച) എന്നീ ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.

2025 ജൂൺ മാസത്തെ റേഷൻ വിതരണം 07.06.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

(നിലവിലെ കലണ്ടർ അവധി പ്രകാരമാണ് റേഷൻ കടകൾക്കുള്ള അവധി ദിനവും ജൂണിലെ വിതരണം ആരംഭിക്കുന്ന ദിനവും പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്. എന്നാൽ ബക്രീദ് ദിനാവധിയ്ക്കനുസരിച്ച് റേഷൻ കടയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തി കൊണ്ടുള്ള സർക്കാർ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഇതിൽ വ്യത്യാസം വരുന്നതാണ്.)

(4) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 ജൂൺ മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https:// epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293508/government-order)