---
title: "ഓൺലൈൻ തട്ടിപ്പ്:ഇത്തവണ ഇരകൾ കർഷകർ"
english_title: "Online Fruad alert"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293500/online-fruad-alert"
published_at: "2025-06-01T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683bcf4e679e7_Screenshot_20250531_221958_Google.jpg"
keywords: []
---

# ഓൺലൈൻ തട്ടിപ്പ്:ഇത്തവണ ഇരകൾ കർഷകർ

> **Lead Summary:** ഓൺലൈൻ തട്ടിപ്പ്:ഇത്തവണ ഇരകൾ കർഷകർ

## Article Content

ഓൺലൈൻ തട്ടിപ്പ്:ഇത്തവണ ഇരകൾ കർഷകർ

കർഷകരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുകാർ. പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിലാണ് തട്ടിപ്പ്.

പിഎം കിസാൻ യോജനയെ കുറിച്ച് വിവരിക്കുന്ന സന്ദേശം ഒപ്പം ആപ്ലിക്കേഷൻ ഫയലും (എപികെ) വാട്സാപ്പിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ്.

ആപ്ലിക്കേഷൻ ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം കൈയടക്കുന്ന തട്ടിപ്പുകാർ ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയാണ്.

ഉടനടി പരാതിപ്പെട്ടതിനെ തുടർന്ന് ചില കേസുകളിൽ ബാങ്കുകളുമായി ബന്ധപ്പെട്ട് പണം കൈമാറ്റം തടയാൻ സൈബർ പോലീസിനായി. സാമൂഹിക മാധ്യമങ്ങളിലൂടെ ഇങ്ങനെ ലഭിക്കുന്ന എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യാനോ പാടില്ലെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി.

തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം. cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും പോലീസിനെ വിവരം അറിയിക്കാം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293500/online-fruad-alert)