---
title: "ബസ്മല: ഹസനുൽ ബസരി പഠനാരംഭത്തിനു തുടക്കം കുറിച്ചു"
english_title: "Basmala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293331/basmala"
published_at: "2025-05-31T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683aa2929e8ef_IMG-20250530-WA0320.jpg"
keywords: []
---

# ബസ്മല: ഹസനുൽ ബസരി പഠനാരംഭത്തിനു തുടക്കം കുറിച്ചു

> **Lead Summary:** ബസ്മല: ഹസനുൽ ബസരി പഠനാരംഭത്തിനു തുടക്കം കുറിച്ചു

## Article Content

ബസ്മല: ഹസനുൽ ബസരി പഠനാരംഭത്തിനു തുടക്കം കുറിച്ചു

മുട്ടം: ഹസനുൽബസരി മദീനതുന്നൂർ ജൂനിയർ സ്കൂൾ ഓഫ് സയൻസ് പുതിയ അധ്യയന വർഷത്തെ പഠനാരംഭം ബസ്മല സെഷൻ പ്രൗഢമായി നടന്നു. ജാമിഅഃ സഅദിയ്യ സീനിയർ മുദരിസ് ഉസ്താദ് മുഹമ്മദ്‌ സ്വാലിഹ് സഅദി തൃക്കരിപ്പൂർ, വിദ്യാർത്ഥികൾക്ക് ദർസ് തുടങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികൾ കഠിനാധ്വാനവും ആദരവും മുഖമുദ്രയാക്കണമെന്നും മുൻഗാമികളായ പണ്ഡിതന്മാരുടെ ജീവിതങ്ങളിൽ നിന്ന് പാഠങ്ങൾ പകർത്തണമെന്നും ഉസ്താദ് ഉണർത്തി. അബ്ദുൽ കരീം സഅദി മുട്ടം, ശാഫി ലത്തീഫി നുച്യാട്, മുഹമ്മദലി ഹാജി ഏഴോം, ഉബൈദുല്ല നൂറാനി, നജീബ് സഖാഫി, അബ്ദുൽ റസാഖ് സഅദി, അബ്ദുൽ നാസർ സുഹ് രി, അബ്ദുൽ ബാരി ബുഖാരി, അബ്ദുൽ റഷീദ് സഖാഫി, സുഹൈൽ സഖാഫി, മുഹമ്മദ്‌ കുഞ്ഞി ഹാജി പട്ടുവം, ആരിഫ് ഹാജി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293331/basmala)