പി ടി എച്ച് സമൂഹത്തിന് നൽകുന്നത് മഹത്തായ സേവനങ്ങളാണെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ

പി ടി എച്ച് സമൂഹത്തിന് നൽകുന്നത് മഹത്തായ സേവനങ്ങളാണെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ
May 31, 2025 11:46 AM | By Sufaija PP

കാരക്കുണ്ട് : രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കുന്നതിന് പകരം സമൂഹ്യ സേവന രംഗത്ത് മാതൃക സൃഷ്ടിക്കുന്നതായിരുന്നു മുസ് ലിം ലീഗിൻ്റെ മഹാന്മാരായ നേതാക്കളുടെ പ്രവർത്തനങ്ങളെന്നും,

ഖായിദേ മില്ലത്ത് ഇസ്മായിൽ സാഹിബ് മുതൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വരെയുള്ള ഒട്ടനവധി മുൻകാല നേതാക്കൾ പ്രാവർത്തികമാക്കിയതും അതായിരുന്നുവെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

കൊളച്ചേരി മേഖല പി ടി എച്ച് പരിയാരം കാരക്കുണ്ടിൽ

ആരംഭിക്കുന്ന മൾട്ടി സ്പെഷാലിറ്റി പാലിയേറ്റീവ് ഐപി സെന്റർ - പീസ് വാലിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങളെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക മേഖലകളിലെ മുന്നേറ്റത്തിലൂടെ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാക്കാനും അതോടൊപ്പം തന്നെ മതേതരത്വ നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് ഊന്നൽ നൽകാൻ സ്വന്തം ജീവിതം അർപ്പിച്ചവരായിരുന്നു അവർ. കാരുണ്യ പ്രവർത്തന രംഗത്ത് സി എച്ച് സെൻ്ററുകൾ, ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററുകൾ, ബൈത്തുറഹ്മ പദ്ധതികൾ തുടങ്ങിയ ഒട്ടേറെ സംരഭങ്ങളിൽ എടുത്ത് പറയാവുന്ന ഒരു സംരംഭമാണ് മഹാനായ പൂക്കോയ തങ്ങളുടെ നാമധേയത്തിൽ നടപ്പിലാക്കിയ പുക്കോയ തങ്ങൾ ഹോസ്പീസ് (പി ടി എച്ച്) പ്രസ്ഥാനം.


കിടപ്പ് രോഗികളെയും പ്രായം ചെന്നവരേയും വീടുകളിൽ ചെന്ന് പരിചരിക്കുകയും സുശ്രൂഷിക്കുകയും ചെയ്യാൻ പ്രാപ്തരായ വൈദഗ്ധ്യം ഉള്ള വളണ്ടിയർമാരെ വാർത്തെടുത്ത് കേരളത്തിലുടനീളം ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ രോഗികളേയും പ്രായമായവരേയും പരിചരിക്കുന്ന പിടിഎച്ച് സമൂഹത്തിലൊരു മഹത്തായ സേവനമാണ് നിർവ്വഹിക്കുന്നതെന്നും തങ്ങൾ കൂട്ടിച്ചേർത്തു

പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അധ്യക്ഷത വഹിച്ചു


മുസ്‌ ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുല്ല മുഖ്യ പ്രഭാഷണവും, പി ടി എച്ച് കേരള ഫംഗ്ഷണൽ ഓഫീസർ

ഡോ: .എം എ അമീർ അലി പദ്ധതി വിശദീകരണവും നടത്തി. പി ടി എച്ച് ഖത്തർ ചാപ്റ്ററിന്റെ ഫണ്ട് മുത്തലിബ് കോടിപ്പോയിൽ നിന്നും, ജിസാൻ കെ എം സി സിയുടെ ഫണ്ട് മുഹമ്മദ് വിളക്കോട്, ജമാൽ കമ്പിൽ എന്നിവരിൽ നിന്നും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി. മുസ്‌ ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി തിരുവട്ടൂർ, ജില്ലാ സെക്രട്ടറി മഹ് മൂദ് അള്ളാംകുളം, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ കാർത്ത്യായനി, കാരക്കുണ്ട് എം എം കോളേജ് പ്രിൻസിപ്പാൾ സാജു ജോസ് കണ്ണാലിൽ, ടി പി അബ്ബാസ് ഹാജി മാട്ടൂൽ, ഒ പി ഇബ്രാഹിം മാസ്റ്റർ, എസ് കെ പി സകരിയ, ടി വി ഹസൈനാർ മയ്യിൽ, ഷാജഹാൻ നെല്ലിക്കപാലം, നസീർ ബി മാട്ടൂൽ, സി പി റഷീദ്, നാസർ പന്നിയൂർ, ജംഷീർ ആലക്കാട്, ആലി ഹാജി, പി അബ്ദുൽ ലത്തീഫ് ഹാജി, ആറ്റകോയ തങ്ങൾ പാട്ടയം, അലി മംഗര, ഉനൈസ് എരുവാട്ടി, അബ്ദുള്ള ഹാജി കുപ്പം, ഷുക്കൂർ പരിയാരം, അബ്ദുൽ ഖാദർ മൗലവി തരിയേരി, ഇബ്രാഹിം എം എ, ഹംസ മൗലവി പള്ളിപ്പറമ്പ്, കെ പി അബ്ദുൽ സലാം, അബ്ദുള്ള ദാരിമി കൊട്ടില, അബ്ദുൽ ഹക്കീം പി പി, ജബ്ബാർ പി പി, ജാഫർ തോട്ടിക്കൽ സംബന്ധിച്ചു.

പി ടി എച്ച് കൊളച്ചേരി മേഖല സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും, ഹാഫിള് ജഅഫർ അസ്ഹരി ഖിറാഅത്തും നിർവ്വഹിച്ചു. സംഘടക സമിതി ചെയർമാൻ അബൂബക്കർ വായാട് നന്ദിയും പറഞ്ഞു. പി ടി എച്ച് കൊളച്ചേരി മേഖല ഭാരവാഹികളായ എം അബ്ദുൽ അസീസ്, താജുദ്ദീൻ മയ്യിൽ, കെ കെ എം ബഷീർ കുറ്റ്യാട്ടൂർ, ജുബൈർ മയ്യിൽ ചടങ്ങിന് നേതൃത്വം നൽകി

Panakkad abbasali shihab thangal

Next TV

Related Stories
പുസ്തകം പ്രകാശനം ചെയ്തു.

Jun 1, 2025 08:02 PM

പുസ്തകം പ്രകാശനം ചെയ്തു.

പുസ്തകം പ്രകാശനം...

Read More >>
അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 1, 2025 07:58 PM

അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
നിര്യാതനായി

Jun 1, 2025 07:54 PM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jun 1, 2025 02:19 PM

നിര്യാതനായി

നിര്യാതനായി...

Read More >>
ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി

Jun 1, 2025 01:41 PM

ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി

ഏഴിമല നാവിക അക്കാദമിയിൽ നിന്നും 186 ട്രെയിനികൾ പരിശീലനം...

Read More >>
സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കാൻ ഒരുങ്ങി പോലീസ്

Jun 1, 2025 01:33 PM

സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കാൻ ഒരുങ്ങി പോലീസ്

സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കാൻ ഒരുങ്ങി...

Read More >>
News Roundup