---
title: "സ്റ്റാറ്റസിൽ അടിമുടി മാറ്റവുമായി വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ്."
english_title: "WhatsApp updation features "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293289/whatsapp-updation-features"
published_at: "2025-05-31T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683a81aebd66c_Screenshot_20250531_094208_Google.jpg"
keywords: []
---

# സ്റ്റാറ്റസിൽ അടിമുടി മാറ്റവുമായി വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ്.

> **Lead Summary:** ഇൻസ്റ്റഗ്രാമിന് സമാനമായി വാട്‌സ്ആപ്പിൽ ഇനി കൂടുതൽ മികച്ച രീതിയിൽ സ്റ്റാറ്റുസുകൾ പങ്കുവെയ്ക്കാൻ സാധിക്കുമെന്ന് മെറ്റ അറിയിച്ചു. മ്യൂസിക്കിന് ഒപ്പം സ്റ്റാറ്റസ് ലേഔട്ട്, സ്റ്റിക്കറുകൾ, ആഡ് യുവേഴ്‌സ് ഓപ്ഷൻ തുടങ്ങി നിരവധി മാറ്റങ്ങൾ വാട്‌സ്ആപ്പ് അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

## Article Content

ഇൻസ്റ്റഗ്രാമിന് സമാനമായി വാട്‌സ്ആപ്പിൽ ഇനി കൂടുതൽ മികച്ച രീതിയിൽ സ്റ്റാറ്റുസുകൾ പങ്കുവെയ്ക്കാൻ സാധിക്കുമെന്ന് മെറ്റ അറിയിച്ചു. മ്യൂസിക്കിന് ഒപ്പം സ്റ്റാറ്റസ് ലേഔട്ട്, സ്റ്റിക്കറുകൾ, ആഡ് യുവേഴ്‌സ് ഓപ്ഷൻ തുടങ്ങി നിരവധി മാറ്റങ്ങൾ വാട്‌സ്ആപ്പ് അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്റ്റാറ്റസിൽ ലേഔട്ട് ടൂളിൽ പുതിയ കൊളാഷ് ഓപ്ഷൻ പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ആറ് ചിത്രങ്ങൾ വരെ സ്റ്റാറ്റസിൽ കൊളാഷ് ആയി ചേർക്കാൻ പറ്റും. ലേഔട്ട് ടൂളുകൾ വേരിയബിൾ ഫോർമാറ്റുകളിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ മാർച്ചിൽ സ്റ്റാറ്റസുകളിൽ മ്യൂസിക് ചേർക്കാനുള്ള അപ്‌ഡേറ്റ് വാട്‌സ്ആപ്പ് നൽകിയിരുന്നു. പുതിയ അപ്‌ഡേറ്റിൽ ഇഷ്ടമുള്ള ഗാനങ്ങൾ സ്റ്റിക്കറുകളായുപം സ്റ്റാറ്റസിൽ ചേർക്കാൻ പറ്റും. ഇതിന് പുറമെ സ്‌പോട്ടിഫൈയിൽ നിന്ന് നേരിട്ട് ഗാനങ്ങൾ ചേർക്കാനുള്ള ഓപ്ഷനും പുതിയ അപ്‌ഡേറ്റിൽ വരുന്നുണ്ടെന്നാണ് റിപ്പോർട്ട്. വാട്ട്സ്ആപ്പ് ഫോട്ടോ സ്റ്റിക്കറുകളും പുതിയ അപ്‌ഡേറ്റിൽ ഉണ്ട്. ഇതിലൂടെ ഒരു ഫോട്ടോയെ സ്റ്റിക്കറാക്കി മാറ്റാനും അത് സ്റ്റാറ്റസിലേക്ക് ചേർക്കാനും സാധിക്കും. കമ്പോസറിൽ സ്റ്റിക്കറിന്റെ വലുപ്പം എഡിറ്റ് ചെയ്യാനും സാധിക്കും. ഇതിന് പുറമെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിനായി ''ആഡ് യുവേഴ്സ്'' സ്റ്റിക്കറിന്റെ പതിപ്പും പുതിയ അപ്‌ഡേറ്റിൽ ഉണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293289/whatsapp-updation-features)