---
title: "യാത്രയയപ്പ് നൽകി"
english_title: "Farewell "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293190/farewell"
published_at: "2025-05-30T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68398e7dcde11_IMG-20250530-WA0178.jpg"
keywords: []
---

# യാത്രയയപ്പ് നൽകി

> **Lead Summary:** ധർമ്മശാല:ആന്തൂർ നഗരസഭാ കൃഷിഭവനിൽ നിന്നും മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി വിജയകുമാരി കെ.സി. ക്ക് ആന്തൂർ നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി . നഗരസഭാ ചെയർമാൻ ശ്രീ. പി. മുകുന്ദൻ ഉൽഘാടനം ചെയ്തു . വൈസ് . ചെയർപേഴ്സൺ വി. സതീദേവി അദ്ധ്യക്ഷത വഹിച്ചു.

## Article Content

ധർമ്മശാല:ആന്തൂർ നഗരസഭാ കൃഷിഭവനിൽ നിന്നും മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി വിജയകുമാരി കെ.സി. ക്ക് ആന്തൂർ നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി . നഗരസഭാ ചെയർമാൻ ശ്രീ. പി. മുകുന്ദൻ ഉൽഘാടനം ചെയ്തു . വൈസ് . ചെയർപേഴ്സൺ വി. സതീദേവി അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ മാസ്റ്റർ , എം. ആമിന ടീച്ചർ , പി.കെ. മുഹമ്മദ് കുഞ്ഞി, ഓമനാ മുരളീധരൻ , കെ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ,

സെക്രട്ടറി പി.എൻ. അനീഷ് , കൗൺസിലർമാരായ സി.ബാലകൃഷ്ണൻ , പി.കെ.മുജീബ് റഹിമാൻ, കർഷക പ്രതിനിധി സുധീർ കെ , ആദം കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും കൃഷി അസിസ്റ്റൻ്റ് നിരഞ്ജന കെ.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293190/farewell)