---
title: "കൂരിയാട് ദേശീയപാത തകർന്ന സംഭവം; കടുത്ത നടപടിയുമായി കേന്ദ്രം"
english_title: "Kuriad National Highway collapse incident; Center takes strict action"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293164/kuriad-national-highway-collapse-incident-center-takes-strict-action"
published_at: "2025-05-30T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68397543711fd_Screenshot_20250530_143652_Chrome.jpg"
keywords: []
---

# കൂരിയാട് ദേശീയപാത തകർന്ന സംഭവം; കടുത്ത നടപടിയുമായി കേന്ദ്രം

> **Lead Summary:** *കൂരിയാട് ദേശീയപാത തകർന്ന സംഭവം; കടുത്ത നടപടിയുമായി കേന്ദ്രം*

## Article Content

*കൂരിയാട് ദേശീയപാത തകർന്ന സംഭവം; കടുത്ത നടപടിയുമായി കേന്ദ്രം*

ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത തകർച്ചയിൽ കടുത്ത നടപടി. കരാറുകാരൻ സ്വന്തം ചെലവിൽ മേൽപ്പാലം നിർമിക്കണം. നിര്‍മാണക്കരാര്‍ ഏറ്റെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കും പദ്ധതിയുടെ സ്വതന്ത്ര എന്‍ജിനിയറായ ഭോപാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റിനും നോട്ടീസ് നല്‍കി.

തകര്‍ന്ന ഭാഗം അവശിഷ്ടങ്ങള്‍ നീക്കി സ്വന്തംചെലവില്‍ കരാര്‍ കമ്പനി ഫ്ളൈഓവര്‍ നിര്‍മിക്കണം. 80 കോടിയാണ് ചെലവ് കണക്കാക്കിയത്. ഇത് കമ്പനി വഹിക്കണം. ഭോപാല്‍ ഹൈവേ എന്‍ജിനിയറിങ് കണ്‍സല്‍ട്ടന്റിന്റെ ടീം ലീഡറെ സസ്‌പെന്‍ഡ്ചെയ്തു. കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293164/kuriad-national-highway-collapse-incident-center-takes-strict-action)