സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ്സുകള്‍ക്ക് ജൂണ്‍ 18ന് ആരംഭമാകും;ആദ്യ അലോട്ട്മെന്റ് ജൂൺ രണ്ടിന്

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ്സുകള്‍ക്ക് ജൂണ്‍ 18ന് ആരംഭമാകും;ആദ്യ അലോട്ട്മെന്റ് ജൂൺ രണ്ടിന്
May 30, 2025 09:45 AM | By Sufaija PP


മുഖ്യഘട്ട അലോട്ട്മെന്റുകള്‍ പൂർത്തിയാക്കി 2025-26 അധ്യയന വർഷത്തെ പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകള്‍ പരിഗണിച്ചുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകള്‍ക്കും ആവശ്യമെങ്കില്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകർക്ക് നല്‍കി.


സർക്കാർ,എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് നടക്കുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട,അണ്‍-എയ്ഡഡ് ക്വാട്ട സീറ്റുകള്‍ ഉള്‍പ്പടെ ആകെ 4,42,012 ഹയർസെക്കണ്ടറി സീറ്റുകള്‍ സംസ്ഥാനത്ത് ലഭ്യമാണ്.


മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് ജൂണ്‍ 2ന് വൈകിട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂണ്‍ 3ന് രാവിലെ 10 മുതല്‍ ജൂണ്‍ 5 വൈകിട്ട് 5 മണി വരെ നേടാം. ഇതിനോടൊപ്പം മോഡല്‍ റെസിഡെൻഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.


മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ജൂണ്‍ 10 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂണ്‍ 16 നും പ്രസിദ്ധീകരിച്ച്‌ മുഖ്യഘട്ട അലോട്ട്മെന്റുകള്‍ പൂർത്തീകരിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തില്‍ അറിയിച്ചു

School_opening

Next TV

Related Stories
പയ്യന്നൂരിൽ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു .

May 31, 2025 10:54 AM

പയ്യന്നൂരിൽ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു .

പയ്യന്നൂരിൽ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു...

Read More >>
യാത്രയയപ്പ് നൽകി

May 31, 2025 10:14 AM

യാത്രയയപ്പ് നൽകി

യാത്രയയപ്പ്...

Read More >>
സ്റ്റാറ്റസിൽ അടിമുടി മാറ്റവുമായി വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ്.

May 31, 2025 09:42 AM

സ്റ്റാറ്റസിൽ അടിമുടി മാറ്റവുമായി വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ്.

സ്റ്റാറ്റസിൽ അടിമുടി മാറ്റവുമായി വാട്‌സ്ആപ്പിന്റെ പുതിയ...

Read More >>
കാർ ഒഴുക്കിൽപ്പെട്ടു : യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

May 31, 2025 09:14 AM

കാർ ഒഴുക്കിൽപ്പെട്ടു : യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാർ ഒഴുക്കിൽപ്പെട്ടു : യാത്രക്കാർ രക്ഷപ്പെട്ടത്...

Read More >>
ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം:ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ

May 30, 2025 10:23 PM

ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം:ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ

ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം:ജില്ലാ ട്രാൻസ്‌പോർട്...

Read More >>
തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ ചോർച്ചയെന്ന് പരാതി

May 30, 2025 10:20 PM

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ ചോർച്ചയെന്ന് പരാതി

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിൽ ചോർച്ചയെന്ന്...

Read More >>
Top Stories