---
title: "പരസ്ത്രീ ബന്ധം ആരോപിച്ച് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു"
english_title: "woman-killed-husband"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29276/woman-killed-husband"
published_at: "2022-03-02T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ef9492a85b_621ef284a6e54_death.png"
keywords: []
---

# പരസ്ത്രീ ബന്ധം ആരോപിച്ച് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു

> **Lead Summary:** തിരുവനന്തപുരം: പരസ്ത്രീ ബന്ധം ആരോപിച്ച് പാലോട് കുറുപുഴയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു. കൊലപാതക ശേഷം യുവതി മക്കളുമായി സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയി. വെമ്പ് ക്ഷേത്രത്തിനു സമീപം കുറപുഴ ആദിത്യ ഭവനില്‍ ഷിജു ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പോലിസ് കസ്റ്റഡിയിലെടുത്തു.

## Article Content

തിരുവനന്തപുരം: പരസ്ത്രീ ബന്ധം ആരോപിച്ച് പാലോട് കുറുപുഴയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു. കൊലപാതക ശേഷം യുവതി മക്കളുമായി സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയി. വെമ്പ് ക്ഷേത്രത്തിനു സമീപം കുറപുഴ ആദിത്യ ഭവനില്‍ ഷിജു ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പോലിസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാല്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത് എന്നാണ് സൗമ്യ പോലിസിനോട് പറഞ്ഞിരിക്കുന്നത്. വീട്ടിന്റെ പിന്നില്‍ ഫോണ്‍ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിന്റെ തലയില്‍ സിമന്റ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു.

ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമണം. ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ ഷിജുവിനെ അവിടെ ടൈല്‍ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. ഇതിന് ശേഷം സൗമ്യ കുട്ടികളേയും കൂട്ടി ഉത്സവം കാണാന്‍ ക്ഷേത്രത്തിലേക്ക് പോയി.

തിരികെ എത്തിയപ്പോഴാണ് കുട്ടികള്‍ പിതാവ് മരിച്ച് കിടക്കുന്നത് കാണുന്നത്. തുടര്‍ന്നാണ് സംഭവം പുറത്ത് അറിയുന്നത്. ഗള്‍ഫിലായിരുന്ന ഷിജു ഒരാഴ്ച മുമ്പാണ് നാട്ടില്‍ വന്നത്. മകളോട് മോശമായി പെരുമാറിയപ്പോള്‍ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29276/woman-killed-husband)