---
title: "മാരക ലഹരി മരുന്നുകളായ LSD, മെത്താം ഫിറ്റമിൻ എന്നിവയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ"
english_title: "drugs_arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29274/drugs_arrest"
published_at: "2022-03-02T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ef76667b5d_drugs_arrest.jpg"
keywords: []
---

# മാരക ലഹരി മരുന്നുകളായ LSD, മെത്താം ഫിറ്റമിൻ എന്നിവയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ

> **Lead Summary:** കണ്ണൂർ:മാരക ലഹരി മരുന്നുകളായ LSD, മെത്താം ഫിറ്റമിൻ എന്നിവയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ.

## Article Content

കണ്ണൂർ:മാരക ലഹരി മരുന്നുകളായ LSD, മെത്താം ഫിറ്റമിൻ എന്നിവയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ.

എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എം. ജിജിൽ കുമാറും സംഘവും ചേർന്ന് കണ്ണൂർ EI & IB യിലെ പ്രിവൻ്റീവ് ഓഫീസർ സി.വി.ദിലീപിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ കണ്ണൂർ ബല്ലാർഡ് മൂന്നാം പീടിക റോഡിൽ വച്ച് KL.10. AK. 2483 നമ്പർ ടൊയോട്ട ഇറ്റിയോസ് കാറിൽ കടത്തിക്കൊണ്ട് വന്ന .0335 ഗ്രാം LSD, 15.37 ഗ്രാം മെത്താംഫിറ്റമിൻ എന്നിവ പിടികൂടി.

കൊയിലാണ്ടി തുറയൂർ നടക്കൽ ഹൗസിൽ എ.എൻ സുഹൈൽ സുലൈമാനെ (25) അറസ്റ്റു ചെയ്തു.

ഇയാളുടെ പക്കൽ നിന്നും മൊബൈൽ ഫോൺ, ATM കാർഡ്, 1000 രൂപ എന്നിവയും കണ്ടെടുത്തു.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെ.പി വിജയൻ, കെ.സി ഷിബു, പ്രിവൻ്റീവ് ഓഫീസർ സി. പുരുഷോത്തമൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി. പങ്കജാക്ഷൻ, ഇ. സുജിത്ത്, എം. പ്രവീൺ, ഒ.വി ഷിബു എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29274/drugs_arrest)