മയ്യിൽ: വായ്പ പണം തിരിച്ചടവിനെചൊല്ലിയാണ് യുവാവ് കടയിൽ കയറി വ്യാപാരിയെ മർദ്ദിച്ചത്. കാലാവധിക്കു മുൻപേയാണ് പ്രതി കടയിൽ കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നും പരാതിയിൽ പറയുന്നു. മയ്യിൽ പോലീസ് കേസെടുത്തു. മയ്യിൽ ടൗണിലെ വ്യാപാരി മയ്യിൽ പെരുവങ്ങൂർ സ്വദേശി എം.വി.അബ്ദുൾ ജബ്ബാറിനെ (33)യാണ് മർദ്ദിച്ചത്.പരാതിയിൽ മയ്യിലിലെ ഷംസുദ്ദീനെതിരെയാണ് പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ 6 ന് ചൊവ്വാഴ്ച വൈകുന്നേരം 7.30 മണിക്കാണ് കേസിനസ്പദമായ സംഭവം. പ്രതി യിൽ നിന്നും വായ്‌പ വാങ്ങിയ പണം കാലാവധിക്ക് മുന്നേ ആവശ്യപ്പെട്ടപ്പോൾ തിരിച്ചുനൽകാത്ത വിരോധത്തിൽ കടയിൽ അതിക്രമിച്ചു കയറി കൈ കൊണ്ട് മൂക്കിനിടിക്കുകയും ചെയ്തെന്നാണ് പരാതി.
shopkeeper was beaten up. The police have registered a case against the accused.