---
title: "അപകടം സംഭവിച്ചിട്ടും നിർത്താതെ പോയ കക്കുസ് മാലിന്യ ടാങ്കർ ലോറി കണ്ടെത്തി. ഉടമകൾ ഒളിവിൽ"
english_title: "Police have recovered the lorry that caused the accident."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292715/accidental_death"
published_at: "2025-05-28T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836b15f01d81_20250528_121635.jpg"
keywords: []
---

# അപകടം സംഭവിച്ചിട്ടും നിർത്താതെ പോയ കക്കുസ് മാലിന്യ ടാങ്കർ ലോറി കണ്ടെത്തി. ഉടമകൾ ഒളിവിൽ

> **Lead Summary:** വളപട്ടണം :വളപട്ടണം പാലത്തിന് സമീപം ബൈക്ക് യാത്രക്കാരൻ്റെ മരണത്തിനിടയാക്കിയ കക്കൂസ് മാലിന്യ ടാങ്കർ ലോറി പിടികൂടി. വാരത്ത് കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലോറി.വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ എസ് ഐ - ടി എം വിപിൻ ആണ് ലോറി കണ്ടെത്തിയത്.ലോറി ഡ്രൈവറും ഉടമകളും ഒളിവിലാണ്.തിങ്കളാഴ്‌ച അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്. പാപ്പിനിശ്ശേരി ഈന്തോട് സ്വദേശി അഷിൻ ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിന് ശേഷം ലോറി നിർത്താതെ പോകുകയായിരുന്നു.

## Article Content

വളപട്ടണം :വളപട്ടണം പാലത്തിന് സമീപം ബൈക്ക് യാത്രക്കാരൻ്റെ മരണത്തിനിടയാക്കിയ കക്കൂസ് മാലിന്യ ടാങ്കർ ലോറി പിടികൂടി. വാരത്ത് കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലോറി.വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ എസ് ഐ - ടി എം വിപിൻ ആണ് ലോറി കണ്ടെത്തിയത്.ലോറി ഡ്രൈവറും ഉടമകളും ഒളിവിലാണ്.തിങ്കളാഴ്‌ച അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്. പാപ്പിനിശ്ശേരി ഈന്തോട് സ്വദേശി അഷിൻ ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിന് ശേഷം ലോറി നിർത്താതെ പോകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292715/accidental_death)