---
title: "പട്ടുവത്ത് കാറ്റിലും മഴയിലും തകർന്ന ട്രാൻസ്‌ഫോർമർ ഇന്ന് പുനസ്ഥാപിക്കും "
english_title: "Pattuvam_rainy_updates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292683/pattuvam_rainy_updates"
published_at: "2025-05-28T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836987c1113c_IMG-20250528-WA0047.jpg"
keywords: []
---

# പട്ടുവത്ത് കാറ്റിലും മഴയിലും തകർന്ന ട്രാൻസ്‌ഫോർമർ ഇന്ന് പുനസ്ഥാപിക്കും 

> **Lead Summary:** തളിപ്പറമ്പ:പട്ടുവം ഹൈസ്കുൾ റോഡിൽ കാവുങ്കൽ മെടോമ്പാല കുന്നിൽ പുതിയ ട്രാൻസ്ഫോർമർ ഇന്ന് സ്ഥാപിക്കുമെന്ന് കെ എസ് ഇ ബി അസി: എഞ്ചിനീയർ ടി പി സന്ദീപ് പറഞ്ഞു.

## Article Content

തളിപ്പറമ്പ:പട്ടുവം ഹൈസ്കുൾ റോഡിൽ കാവുങ്കൽ മെടോമ്പാല കുന്നിൽ പുതിയ ട്രാൻസ്ഫോർമർ ഇന്ന് സ്ഥാപിക്കുമെന്ന് കെ എസ് ഇ ബി അസി: എഞ്ചിനീയർ ടി പി സന്ദീപ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഉണ്ടായ കാറ്റിലും മഴയിലും ഇവിടെ സ്ഥിതി ചെയ്തിരുന ട്രാൻഫോർമർ നിലംപതിച്ച് തകർന്നിരുന്നു.

ഇതു കാരണം കഴിഞ്ഞ നാല് ദിവസങ്ങളായി ഈ പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരി ക്കുകയാണ്.

ചൊവ്വാഴ്ച രാവിലെ

കെ എസ് ഇ ബി ജീവനക്കാർ സ്ഥലത്തെത്തി റോഡിലേക്ക് നിലംപതിച്ച ട്രാൻസ്ഫോർമർ മാറ്റിയിട്ടുണ്ട് .

പുതിയ ട്രാൻസ്ഫോർമാർ സ്ഥാപിക്കാൻ വേണ്ട തൂണുകൾ ഒരുക്കിയിട്ടുണ്ട്.സബ്ബ് എഞ്ചിനിയർമാരായ ടോമിജോസഫ്,കെ സി സജീവ് ,പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള പ്രവർത്തികൾ നടക്കുന്നത്.

പ്രവൃത്തികൾ നടക്കുന്നത് .പട്ടുവം വില്ലേജ് ഓഫീസർ സി റീജ ,വില്ലേജ് അസിസ്റ്റൻ്റ് പി വി വിനോദ് കുമാർ ,വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്എ പ്രമോദ് എന്നിവരും ഈ പ്രദേശം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292683/pattuvam_rainy_updates)