---
title: "ഭീതിയൊഴിയാതെ കുപ്പം.മണ്ണിടിച്ചൽ ഉണ്ടായ സ്ഥലത്ത് രാജ്യസഭാംഗവും സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായ അഡ്വ: പി സന്തോഷ് കുമാർ സന്ദർശിച്ചു."
english_title: "Mp_santhosh_kumar_visited_kuppam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292666/mp_santhosh_kumar_visited_kuppam"
published_at: "2025-05-28T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68368bd82adf7_IMG-20250528-WA0048.jpg"
keywords: []
---

# ഭീതിയൊഴിയാതെ കുപ്പം.മണ്ണിടിച്ചൽ ഉണ്ടായ സ്ഥലത്ത് രാജ്യസഭാംഗവും സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായ അഡ്വ: പി സന്തോഷ് കുമാർ സന്ദർശിച്ചു.

> **Lead Summary:** തളിപ്പറമ്പ:

## Article Content

തളിപ്പറമ്പ:

കുപ്പം കപ്പണത്തട്ടിൽ ദേശീയ പാതയിൽ മണ്ണിടിച്ചൽ ഉണ്ടായ സ്ഥലത്ത് രാജ്യസഭാംഗവും സി പി ഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായ അഡ്വ: പി സന്തോഷ് കുമാർ സന്ദർശിച്ചു.

കുപ്പം സി എച്ച് നഗറിൽ ചെളിവെള്ളം കയറി നശിച്ച വീടുകളും അദ്ദേഹം സന്ദർശിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗംസി, പി ഷൈജൻ,ജില്ലാ സെക്രട്ടരി,സി പി സന്തോഷ്,ജില്ലാ എക്സിക്യൂട്ടീവ് അംഗംവേലിക്കാത്ത്  രാഘവൻ,തളിപ്പറമ്പ് ണ്ലംസെക്രട്ടരി ടി വി നാരായണൻ,മണ്ഡലം കമ്മിറ്റി അംഗം പി കെ മുജീബ് റഹമാൻ,തളിപ്പറമ്പ ലോക്കൽ സെക്രട്ടരിഎം രഘുനാഥ്,ഇ സി രമേശൻ എന്നിവരും കൂടെ ഉണ്ടായിരുന്നു .

ദേശീയപാത നിർമ്മാണ പ്രവർത്തി അശാസ്ത്രിയമാണോയെന്നും, അഴിമതി നടന്നിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നും kootti ചേർത്തു.

ചെളിവെള്ളം കയറി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് നഷ്ടപരി പരിഹാരം നല്കാൻ ഇടപെടുമെന്നും സന്തോഷ് കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292666/mp_santhosh_kumar_visited_kuppam)