---
title: ""മഴയിലും കള്ളൻ ഓൺ ഡ്യൂട്ടി". പരിയാരത്ത് വീട് കുത്തിത്തുറന്ന് സ്വർണ്ണവും, പണവും കവർന്നു"
english_title: "Stealing_cash_and_gold_in_pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292470/stealing_cash_and_gold_in_pariyaram"
published_at: "2025-05-27T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6835504bc9aee_Screenshot_20250527_110941_Chrome.jpg"
keywords: []
---

# "മഴയിലും കള്ളൻ ഓൺ ഡ്യൂട്ടി". പരിയാരത്ത് വീട് കുത്തിത്തുറന്ന് സ്വർണ്ണവും, പണവും കവർന്നു

> **Lead Summary:** പരിയാരം: കനത്ത മഴ മുതലെടുത്ത് മോഷ്ടാക്കളും രംഗത്ത്, കാരക്കുണ്ടിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് ഒന്നേകാൽപവൻ സ്വർണ്ണവും 23,000 രൂപയും കവർന്നു.

## Article Content

പരിയാരം: കനത്ത മഴ മുതലെടുത്ത് മോഷ്ടാക്കളും രംഗത്ത്, കാരക്കുണ്ടിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് ഒന്നേകാൽപവൻ സ്വർണ്ണവും 23,000 രൂപയും കവർന്നു.

കാരക്കുണ്ടിലെ കാനാട്ട് ഹൗസിൽ കെ.പി.ജോസഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

26 ന് രാവിലെ 8.30 നും വൈകുന്നേപം 5.10 നും ഇടയിലായിരുന്നു കവർച്ച നടന്നത്.

ഓട്ടോ ഡ്രൈവറായ ജോസഫും പ്ലൈവുഡ് കമ്പനിയിൽ ജോലിചെയ്യുന്ന ഭാര്യ ഷീജയും വീടുപൂട്ടി ശ്രീകണ്‌ഠാപുരത്ത് വിവാഹത്തിന് പോയതായിരുന്നു.

വൈകുന്നേരം തിരിച്ചുവന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്.വീടിന്റെ മുൻഭാഗത്തെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അകത്തെ സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ടാണ് അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്നത്.

1.07,000 രൂപ വിലമതിക്കുന്നതാണ് സ്വർണം.

പരിയാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292470/stealing_cash_and_gold_in_pariyaram)