---
title: "പൊക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ റോഡ്  മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു."
english_title: "Pokkund road inauguration "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292309/pokkund-road-inauguration"
published_at: "2025-05-26T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683439e451d2c_Screenshot_20250526_152207_Chrome.jpg"
keywords: []
---

# പൊക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ റോഡ്  മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു.

> **Lead Summary:** തളിപ്പറമ്പ്:പി എം ജി എസ് വൈ പദ്ധതിയിലുൾപ്പെടുത്തി 11.86 കോടി രൂപ ചെലവിട്ട് സംസ്ഥാന സർക്കാർ നവീകരിച്ച പൊക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ റോഡ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. എം വി ഗോവിന്ദൻ എം എൽ എ അധ്യക്ഷനായി. സജീവ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്‌നകുമാരി, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ , ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻ്റ് വി പി മോഹനൻ എന്നിവർ വിശിഷ്ടാതിഥികളായി.

## Article Content

തളിപ്പറമ്പ്:പി എം ജി എസ് വൈ പദ്ധതിയിലുൾപ്പെടുത്തി 11.86 കോടി രൂപ ചെലവിട്ട് സംസ്ഥാന സർക്കാർ നവീകരിച്ച പൊക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ റോഡ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. എം വി ഗോവിന്ദൻ എം എൽ എ അധ്യക്ഷനായി. സജീവ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്‌നകുമാരി, തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ , ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻ്റ് വി പി മോഹനൻ എന്നിവർ വിശിഷ്ടാതിഥികളായി.

കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പാച്ചേനി രാജീവൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി പി ഷനോജ്, കൊയ്യം ജനാർദ്ദനൻ, കുറുമാത്തൂർ പഞ്ചായത്തംഗങ്ങളായ കെ പി പ്രേമലത, കെ വി നാരായണൻകുട്ടി, കെ പി അബ്ദുൽ സത്താർ, ചെങ്ങളായി പഞ്ചായത്തംഗങ്ങളായ പി സനിത , കെ ശിവദാസൻ, കുറുമാത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഐ വി നാരായണൻ, റോഡ് നിർമാണ സഹായ കമ്മിറ്റി കൺവീനർ പി മാധവൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ടി ആർ സാം വിദ്യാനാഥ് , പി കെ കുഞ്ഞിരാമൻ, പി കെ സരസ്വതി, ടി വി നാരായണൻ കെ പി മുജീബ്റഹ്മാൻ , രമേശൻ ചെങ്ങുനി എന്നിവർ സംസാരിച്ചു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി എം സീന സ്വാഗതവും അസി എൻജിനീയർ അശ്വതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292309/pokkund-road-inauguration)