---
title: "കണ്ണൂരിൽ വാഹനത്തിൽ കവർച്ച മോഷ്ടാക്കൾ അറസ്റ്റിൽ"
english_title: "kavarcha_kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/29218/kavarcha_kannur"
published_at: "2022-03-01T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e438ab06d4_kavarcha.jpg"
keywords: []
---

# കണ്ണൂരിൽ വാഹനത്തിൽ കവർച്ച മോഷ്ടാക്കൾ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ:റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് നിർത്തിയിട്ട വാഹനം തകർത്ത് അകത്ത് സൂക്ഷിച്ചിരുന്ന ചെക്ക് ലീഫുകൾ തട്ടിയെടുത്ത് പയ്യന്നൂർ ട്രഷറിയിൽ നിന്ന് പെൻഷൻ തുക തട്ടിയെടുത്ത മൂന്നംഗ കവർച്ചാ സംഘത്തിലെ രണ്ടു പേരെ പോലീസ് പിടി കൂടി.

## Article Content

കണ്ണൂർ:റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് നിർത്തിയിട്ട വാഹനം തകർത്ത് അകത്ത് സൂക്ഷിച്ചിരുന്ന ചെക്ക് ലീഫുകൾ തട്ടിയെടുത്ത് പയ്യന്നൂർ ട്രഷറിയിൽ നിന്ന് പെൻഷൻ തുക തട്ടിയെടുത്ത മൂന്നംഗ കവർച്ചാ സംഘത്തിലെ രണ്ടു പേരെ പോലീസ് പിടി കൂടി.

മോഷണ കേസുകളിലും വധശ്രമ കേസിലും പ്രതിയായചെറുവത്തൂർ കയ്യൂർ സ്വദേശി എം.അഖിൽ (34), കൂട്ടുപ്രതി കണ്ണൂർ സിറ്റി സ്വദേശി കെ.വി.ഖാലിദ് (38) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽഎസ്.ഐ. അരുൺ നാരായണൻ, എസ്.ഐ. സീതാറാം, എ.എസ്.ഐ.മാരായ അജയൻ, നാസർ, രഞ്ജിത്, എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ 18 ന് പുലർച്ചെയാണ് സംഭവം.

എറണാകുളത്തേക്ക് ഇൻ്റർവ്യൂവിന് പോകാനായി കണ്ണൂർറെയിൽവെ സ്റ്റേഷനിൽ എത്തിയ നിർമ്മാണമേഖല എഞ്ചിനീയറായി പ്രവർത്തിക്കുന്ന ഇരിക്കൂർ പട്ടുവം സ്വദേശി റംഷാദ് സഞ്ചരിച്ച കെ.എൽ.59.ആർ.005 നമ്പർഥാർജീപ്പ് റെയിൽവെ സ്റ്റേഷന് പടിഞ്ഞാറ് വശത്ത് പാർക്ക് ചെയ്ത ശേഷം ട്രെയിനിൽ എറണാകുളത്തേക്ക് പോയിരുന്നു.

തിരിച്ചു വന്ന് വാഹനവുമായി വീട്ടിലെത്തിയ ശേഷം റിട്ട. അധ്യാപകനായ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് അനന്തരാവകാശിയായ ഉമ്മയുടെ പേരിലുള്ള ചെക്ക് ലീഫ് വാഹനത്തിൽ നിന്ന് കാണാതായത് ശ്രദ്ധിച്ചത്.

തുടർന്ന് മട്ടന്നൂർ സബ് ട്രഷറിയിൽ ചെന്ന് പണം വാങ്ങാൻ ശ്രമിച്ചപ്പോഴാണ് ഉമ്മയുടെ പേരിലുള്ള മുഴുവൻ തുകയായ 19,000 രൂപ ആരോ പിൻവലിച്ചതായി മനസിലായത്.തുടർന്ന്‌ റംഷാദും സുഹൃത്തും 19 ന് രാവിലെ പയ്യന്നൂരിലെത്തി. നഷ്ടപ്പെട്ട ചെക്ക് ലീഫുമായി പയ്യന്നൂർ സബ്ട്രഷറിയിൽ നിന്ന്പണം തട്ടിയെടുത്തതായി കണ്ടെത്തി. പോലീസ് സ്റ്റേഷൻ റോഡിലെ മൊബെൽ കടയിലും മറ്റ് സ്ഥാപനങ്ങളിലെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.

തുടർന്ന് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയെ കണ്ട് നേരിട്ട് പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് റെയിൽവെ സ്റ്റേഷൻ പരിസരത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു.

റെയിൽവെ പോലീസിൻ്റെ സഹായത്തോടെ അന്വേഷണം നടത്തുന്നതിനിടെയാണ് വാഹനങ്ങളുടെ ബാറ്ററി മോഷണക്കേസിൽ നീലേശ്വരം സ്റ്റേഷനിലും വധശ്രമ കേസിൽ ചീമേനിയിലും പ്രതിയായ കയ്യൂരിലെ അഖിലിൻ്റെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ നിന്ന്.ലഭിച്ചു.തുടർന്ന് പോലീസ് നടത്തിയതെരച്ചലിൽ പ്രതികളെ പിടികൂടുകയായിരുന്നു. ഒളിവിൽ കഴിയുന്ന മൂന്നാമനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/29218/kavarcha_kannur)