---
title: "കല്ലുകൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘം സുവർണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു."
english_title: "Golden_jubilee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292088/golden_jubilee"
published_at: "2025-05-25T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6832b90915f1c_IMG-20250524-WA0244.jpg"
keywords: []
---

# കല്ലുകൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘം സുവർണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു.

> **Lead Summary:** ധർമശാല: കണ്ണൂർ കല്ല് കൊത്ത് തൊഴിലാളി ക്ഷേമസംഘം സുവർണ ജൂബിലി നിറവിൽ. ചെങ്കൽ ഉത്‌പാദനമേഖലയിലെ തൊഴിലാളികൾ നേരിടുന്ന ചൂഷണം ഒഴിവാക്കാനും മെച്ചപ്പെട്ട വേതനം നൽകുക എന്നതുമാണ് സംഘടനയുടെ ലക്ഷ്യം. വൈവിധ്യവത്കരണ നടപടികളിലൂടെയാണ് സംഘം മുന്നോട്ടുപോകുന്നത്. സുവർണ ജൂബിലി ആഘോഷം സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷതവഹിച്ചു. സംഘം പ്രസിഡന്റ് സി. അശോക് കുമാർ, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ കെ.കെ. ശ്രീജിത്ത്, എം. സുനിൽ, പി.പി. ഗംഗാധരൻ, കെ. പ്രസീത, കെ.പി. ബാലകൃഷ്ണൻ, എം.എം. മനോഹരൻ എന്നിവർ സംസാരിച്ചു

## Article Content

ധർമശാല: കണ്ണൂർ കല്ല് കൊത്ത് തൊഴിലാളി ക്ഷേമസംഘം സുവർണ ജൂബിലി നിറവിൽ. ചെങ്കൽ ഉത്‌പാദനമേഖലയിലെ തൊഴിലാളികൾ നേരിടുന്ന ചൂഷണം ഒഴിവാക്കാനും മെച്ചപ്പെട്ട വേതനം നൽകുക എന്നതുമാണ് സംഘടനയുടെ ലക്ഷ്യം. വൈവിധ്യവത്കരണ നടപടികളിലൂടെയാണ് സംഘം മുന്നോട്ടുപോകുന്നത്. സുവർണ ജൂബിലി ആഘോഷം സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷതവഹിച്ചു. സംഘം പ്രസിഡന്റ് സി. അശോക് കുമാർ, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ കെ.കെ. ശ്രീജിത്ത്, എം. സുനിൽ, പി.പി. ഗംഗാധരൻ, കെ. പ്രസീത, കെ.പി. ബാലകൃഷ്ണൻ, എം.എം. മനോഹരൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292088/golden_jubilee)